ഐപിഎല്ലില്‍ യുവ ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍; കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്, ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും

By Web TeamFirst Published Sep 20, 2020, 2:17 PM IST
Highlights

രണ്ട് പ്രധാന കാര്യങ്ങളാണ് ഇന്നത്തെ മത്സരത്തില്‍ ശ്രദ്ധിക്കേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഭാവിയില്‍ നയിക്കാന്‍ സാധ്യതയുളള രണ്ട് യുവതാരങ്ങളാണ് ഇരു ടീമിനെയും നയിക്കുന്നത്.\

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് - ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് പ്രധാന കാര്യങ്ങളാണ് ഇന്നത്തെ മത്സരത്തില്‍ ശ്രദ്ധിക്കേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഭാവിയില്‍ നയിക്കാന്‍ സാധ്യതയുളള രണ്ട് യുവതാരങ്ങളാണ് ഇരു ടീമിനെയും നയിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കെ എല്‍ രാഹുലും ഡല്‍ഹി കാപിറ്റല്‍സിനെ ശ്രേയസ് അയ്യരും നയിക്കും. ഇതിഹാസങ്ങളായ രണ്ട് മുന്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിയുടെ പരിശീലകന്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും പഞ്ചാബിന്റേത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുമാണ്. 

നേര്‍ക്കുനേര്‍

ഇരു ടീമുകളും ഇതുവരെ 24 തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 14 തവണയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായിരുന്നു ജയം. ഡല്‍ഹി കാപിറ്റല്‍സ് പത്ത് ജയങ്ങള്‍ സ്വന്തമാക്കി. അവസാനം നടന്ന അഞ്ച് മത്സരങ്ങളില്‍ നാലിലും കിംഗ്‌സ് ഇലവന്‍ ജയിച്ചു.

സാധ്യത

ഇത്തവണ ഡല്‍ഹി കാപിറ്റല്‍സിനാണ് സാധ്യതയെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാരണം മികച്ച സ്പിന്നര്‍മാരുടെ സാന്നിധ്യം തന്നെ. അമിത് മിശ്ര, സന്ദീപ് ലാമിച്ചാനെ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഡല്‍ഹി ടീമിലെ സ്പിന്നര്‍മാര്‍. മുജീബ് റഹ്മാന്‍മാന്‍ മാത്രമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ അല്‍പമെങ്കിലും ഭേദം. കൃഷ്ണപ്പ ഗൗതം, രവി ബിഷ്‌ണോയ് എന്നിവരാണ് മറ്റുള്ള സ്പിന്നര്‍മാര്‍.

സാധ്യത ഇലവന്‍

ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മയേര്‍, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, കഗിസോ റബാദ, അമിത് മിശ്ര, സന്ദീപ് ലാമിച്ചാനെ, ഹര്‍ഷല്‍ പട്ടേല്‍.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: ക്രിസ് ഗെയ്ല്‍, കെ എല്‍ രാഹു (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മന്‍ദീപ് സിംഗ്, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, മുജീബ് റഹ്മാന്‍, ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌ണോയ്.
 

click me!