
ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. പഞ്ചാബിനെതിരെ 56 പന്തില്‍ 74 റണ്‍സ് നേടാന്‍ രാഹുലിനായിരുന്നു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ടീമിലെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. രാഹുല്‍ മാത്രം തിളങ്ങിയപ്പോള്‍ ലഖ്‌നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ്, 19.3 ഓവറില്‍ എട്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
എന്നാല്‍ ഐപിഎല്ലില്‍ വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രാഹുലിനായി. 105 ഇന്നിംഗ്‌സില്‍ നിന്നാണ് രാഹുലിന്റെ നേട്ടം. ഇപ്പോള്‍ 4044 റണ്‍സുണ്ട് രാഹുലിന്റെ അക്കൗണ്ടില്‍. മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ക്രിസ് ഗെയ്‌ലിനെയാണ് രാഹുല്‍ മറികടന്നത്. 112 ഇന്നിംഗ്‌സിലായിരുന്നു ഗെയ്ല്‍ ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണറാണ് മൂന്നാം സ്ഥാനത്ത്.
നിലവില്‍ ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റനായ വാര്‍ണര്‍ക്ക് 128 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നു. നാലാം സ്ഥാനത്തുള്ള ആര്‍സിബി താരം വിരാട് കോലി 128 ഇന്നിംഗ്‌സിലാണ് 4000 മറികടന്നത്. അഞ്ചാമത് മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സാണ്. 131 ഇന്നിംഗ്‌സിലാണ് എബിഡി ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ക്യാപ്റ്റനെന്ന നിലയില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനും രാഹുലായി. വേഗത്തില്‍ 2000 പൂര്‍ത്തിയാക്കുന്ന ഐപിഎല്‍ ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍.
114 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള രാഹുല്‍ ലഖ്‌നൗ അല്ലാതെ പഞ്ചാബ് കിംഗ്‌സ്, ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 47.02 ശരാശരിയിലാണ് രാഹുല്‍ ഇത്രയും റണ്‍സെടുത്തത്. 135.16 സ്‌ട്രൈക്ക് റേറ്റും രാഹുലിനുണ്ട്. നാല് സെഞ്ചുറകള്‍ക്കൊപ്പം 32 അര്‍ധ സെഞ്ചുറികളും രാഹുല്‍ സ്വന്തമാക്കി. പുറത്താവാതെ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ ഏറ്റവും കുടുതല്‍ ആവറേജുള്ള താരവും രാഹുല്‍ തന്നെ.
ബാബര്‍ അസമിന് സെഞ്ചുറി! രണ്ടാം ടി20യിലും ന്യൂസിലന്‍ഡിന് രക്ഷയില്ല; പാക്കിസ്താന് ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!