കൊല്‍ക്കത്തയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം; മുംബൈക്കെതിരെ ശ്രദ്ധയോടെ കാര്‍ത്തിക്- റാണ സഖ്യം

By Web TeamFirst Published Sep 23, 2020, 10:40 PM IST
Highlights

 മുംബൈ ഉയര്‍ത്തിയ അഞ്ചിന് 195 എന്ന സ്‌കോറിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത ഒമ്പത് ഓവറില്‍ 64ന് രണ്ട് എന്ന നിലയിലാണ്.

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മോശം തുടക്കം. മുംബൈ ഉയര്‍ത്തിയ അഞ്ചിന് 195 എന്ന സ്‌കോറിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത ഒമ്പത് ഓവറില്‍ 64ന് രണ്ട് എന്ന നിലയിലാണ്. ദിനേശ് കാര്‍ത്തിക് (19 പന്തില്‍ 27), നിതീഷ് റാണ (14 പന്തില്‍ 21) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (11 പന്തില്‍ 7), സുനില്‍ നരെയ്ന്‍ (9) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. 

മൂന്നാം ഓവറില്‍ തന്നെ ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ കീറണ്‍ പൊള്ളാര്‍ഡിന് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. സുനില്‍ നരെയ്‌ന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായതുമില്ല. ജയിംസ് പാറ്റിന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്‍കി നരെയ്‌നും മടങ്ങി. ഓയിന്‍ മോര്‍ഗന്‍, ആന്ദ്രേ റസ്സല്‍ എന്നിവരാണ് ഇനി ഇറങ്ങാനുള്ള പ്രധാന താരങ്ങള്‍. 

നേരത്തെ രോഹിത് ശര്‍മയുടെ (54 പന്തില്‍ 80) അര്‍ധ സെഞ്ചുറിയാണ് മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 47), സൗരഭ് തിവാരി (13 പന്തില്‍ 23) മികച്ച പ്രകടനം പുറത്തെടുത്തു. ശിവം മാവി കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിലെ ഏറ്റവും വലിയ തുകയായ 15.5 കോടിക്ക് കൊല്‍ക്കത്തയിലെത്തിയ പാറ്റ് കമ്മിന്‍സ് മൂന്ന് ഓവറില്‍ 49 റണ്‍സ് വഴങ്ങി. മൂന്ന് ഓവര്‍ എറിഞ്ഞ മലയാളി താരം സന്ദീപ് വാര്യര്‍ 34 റണ്‍സ് വിട്ടുകൊടുത്തു.

click me!