
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയത്തിലെത്തിയത്. ഇപ്പോൾ മത്സരശേഷമുള്ള ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. പഞ്ചാബ് കിംഗ്സിന്റെ ഉടമ പ്രീതി സിന്റയും ഗുജറാത്ത് താരം മുഹമ്മദ് ഷമിയും സംസാരിക്കുന്നതാണ് ചിത്രം.
ഗുജറാത്ത് ടൈറ്റൻസ് ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. പഴയ കൂട്ടുകാരിയെ കണ്ടപ്പോൾ എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. മുഹമ്മദ് ഷമി മുമ്പ് പഞ്ചാബ് കിംഗ്സ് താരമായിരുന്നു. 2019 മുതൽ 2021 വരെ ടീമിന്റെ പേസ് നിരയെ നയിച്ചത് ഷമിയായിരുന്നു. ടീമിലെ താരങ്ങളുമായുള്ള ഏറ്റവും മികച്ച ബന്ധം പുലർത്തുന്ന ഉമടയാണ് പ്രിതീ സിന്റ. ഇന്നലെ ടീമിനായി ഗാലറിയിൽ ആർത്തുവിളിച്ച ബോളിവുഡ് താരം മത്സരശേഷമെത്തി പ്ലയേഴ്സിനെ കണ്ടിരുന്നു.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 24 പന്തില്‍ 36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി മോഹിത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഗുജാറാത്ത് 19.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ജയം സ്വന്തമാക്കിയെങ്കിലും സന്തുഷ്‌ടനല്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മത്സരശേഷം പറഞ്ഞിരുന്നു. മത്സരം അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോയതില്‍ ബാറ്റര്‍മാരെ പാണ്ഡ്യ പഴിച്ചു. അതേസമയം 11 പന്ത് നേരിട്ട ഹാര്‍ദിക് പാണ്ഡ്യക്ക് 8 റണ്‍സേ മത്സരത്തില്‍ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!