'അങ്ങനെ ചിന്തിച്ചാൽ നല്ല അടി തന്നെ കിട്ടും'; യുവ താരത്തിന്റെ പ്രകടനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് സെവാ​ഗ്

Published : Apr 14, 2023, 04:30 PM IST
'അങ്ങനെ ചിന്തിച്ചാൽ നല്ല അടി തന്നെ കിട്ടും'; യുവ താരത്തിന്റെ പ്രകടനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് സെവാ​ഗ്

Synopsis

മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാ​ഗാണ് ​ഗില്ലിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുള്ളത്. മത്സരത്തിൽ 49 പന്തിൽ 67 റൺസ് നേടിയ താരത്തിന്റെ പ്രകടനമാണ് ​ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്

മെഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെ‌ടുത്തിട്ടും ​ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ​ഗില്ലിനെതിരെ കടുത്ത വിമർശനം. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാ​ഗാണ് ​ഗില്ലിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുള്ളത്. മത്സരത്തിൽ 49 പന്തിൽ 67 റൺസ് നേടിയ താരത്തിന്റെ പ്രകടനമാണ് ​ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. എന്നാൽ, മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് എന്ത് കൊണ്ട് ​ഗിൽ മെല്ലെപ്പോക്ക് നടത്തിയെന്നാണ് സെവാ​ഗ് ചോദിക്കുന്നത്.

മത്സരത്തിന്റെ ​ഗതിക്കപ്പുറം സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി കളിക്കരുതെന്നുള്ള കടുത്ത വിമർശനം കൂടെ സെവാ​ഗ് ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം 49 പന്തിൽ 67 റൺസ് നേടി. എന്നാൽ എപ്പോഴാണ് അർധ സെഞ്ചുറിയിലേക്ക് എത്തിയതെന്ന് സെവാ​ഗ് ചോദിച്ചു. 41-42 പന്തിൽ 50 തികച്ച അദ്ദേഹം 7-8 പന്തിൽ 17 റൺസ് കൂടി നേടി. അമ്പതിലെത്തിയതിന് ശേഷമാണ് അൽപ്പം കൂടെ വേ​ഗം കൂട്ടിയത്. അതും സംഭവിച്ചില്ലായിരുന്നുവെങ്കിൽ അവസാന ഓവറിൽ ഏഴിന് പകരം ​ഗുജറാത്തിന് 17 റൺസ് എടുക്കേണ്ടി വരുമായിരുന്നു.

എന്തായാലും മത്സരം ജയിക്കും, എന്നാൽ ഒരു 50 റൺസ് സ്വന്തം പേരിൽ ചേർക്കാമെന്ന് ചിന്തിക്കരുത്. ടീമിന് പകരം സ്വന്തം പ്രകടനത്തെക്കുറിച്ച് ചിന്തിക്കുന്ന നിമിഷം ഈ ​ഗെയിം നിങ്ങൾക്ക് വലിയ അടികൾ നൽകും, ഇതാണ് ക്രിക്കറ്റെന്നും സെവാ​ഗ് കൂട്ടിച്ചേർത്തു. അതേസമയം, മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയിച്ചത്.

മത്സരം അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോയതില്‍ ബാറ്റര്‍മാരെ നായകൻ ഹാർ​ദിക് പാണ്ഡ്യ പഴിച്ചു. അതേസമയം 11 പന്ത് നേരിട്ട ഹാര്‍ദിക് പാണ്ഡ്യക്ക് 8 റണ്‍സേ മത്സരത്തില്‍ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും താന്‍ ഫിനിഷ് ചെയ്യേണ്ടിയിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും വ്യക്തമാക്കി. 

ദാ പോയി, ദേ വന്നു! വിവാഹത്തിനായി പോയ ഓൺറൗണ്ടർ അതിവേ​ഗം തന്നെ തിരിച്ചെത്തി, പ്രതീക്ഷയോടെ ക്യാപിറ്റൽസ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍