
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാണ്. എലിമിനേറ്ററിര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്താണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഈ സീസണിലെ ഏറ്റവും മികച്ച ഐപിഎല്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുംബൈ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീന്‍.
ഈ സീസണിലെ ഏറ്റവും മികച്ച ടീം മുംബൈ ഇന്ത്യന്‍സോ ചെന്നൈ സൂപ്പര്‍ കിംഗ്സോ അല്ലെന്ന് തുറന്നു പറയുകയാണ് ഗ്രീന്‍. അത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സണെന്ന് ലഖ്നൗവിനെതിരായ എലിമിനേറ്റര്‍ മത്സരശേഷം ഗ്രീന്‍ പറഞ്ഞു. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ചെന്നൈക്കെതിരെ തോറ്റിരിക്കാം. പക്ഷെ എന്നാലും ഈ സീസണിലെ ഏറ്റവും മികച്ച ടീം അവരുടേതാണ്. കളിയുടെ എല്ലാ മേഖലയിലും അവര്‍ക്ക് മികച്ച താരങ്ങളുണ്ട്. വെടിക്കെട്ട് തുടക്കം നല്‍കുന്ന ഓപ്പണര്‍മാരും കറക്കി വീഴ്ത്താന്‍ റാഷിദ് ഖാനെയും നൂര്‍ അഹമ്മദിനെയും പോലുള്ള സ്പിന്നര്‍മാരും അവര്‍ക്കുണ്ട്. അവര്‍ക്കെതിരായ പോരാട്ടം എളുപ്പമാകില്ല. എങ്കിലും ശുഭപ്രതീക്ഷയോടെയാണ് രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ ഇറങ്ങുകയെന്നും ഗ്രീന്‍ പറഞ്ഞു.
അഫ്ഗാനെതിരായ പരമ്പര; സീനിയേഴ്സിന് വിശ്രമം; ഹാര്‍ദ്ദിക് നയിക്കും; സഞ്ജുവിനും സാധ്യത
ലോകത്തില്‍ തന്നെ ആരുടെ കൂടെ ബാറ്റ് ചെയ്യാനാണ് കൂടുതല്‍ എളുപ്പമെന്ന് ചോദിച്ചാല്‍ അത് സൂര്യകുമാര്‍ യാദവാണെന്നും ഗ്രീന്‍ പറഞ്ഞു. കാരണം, സൂര്യയെ സ്ട്രൈക്കിലെത്തിച്ചാല്‍ മതി. മോശം പന്തുകള്‍ മാത്രം നമ്മള്‍ അടിച്ചാല്‍ മാതി, ബാക്കിയൊക്കെ സൂര്യ നോക്കിക്കൊള്ളും.
പ്രതീക്ഷിച്ചപോലയുള്ള തുടക്കമല്ല മുംബൈക്ക് സീസണില്‍ ലഭിച്ചതെങ്കിലും ടീം ശരിയായ സമയത്താണ് ഫോമിലായതെന്നും കാമറൂണ്‍ ഗ്രീന്‍ പറഞ്ഞു. സീസണില്‍ 15 മത്സരങ്ങളിലും മുംബൈക്കായി കളിച്ച ഗ്രീന്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 422 റണ്‍സടിച്ചിരുന്നു. ആറ് വിക്കറ്റും ഗ്രീന്‍ വീഴ്ത്തി. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മിനി താരലേലത്തില്‍ 17.5 കോടി രൂപക്കാണ് മുംബൈ ഗ്രീനിനെ ടീമിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!