വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ, ആദ്യ ജയത്തിന് കൊല്‍ക്കത്ത; ടീമുകളെ അറിയാം

Published : Sep 23, 2020, 12:17 PM IST
വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ, ആദ്യ ജയത്തിന് കൊല്‍ക്കത്ത; ടീമുകളെ അറിയാം

Synopsis

ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോറ്റ മുംബൈ വിജയ വഴിയില്‍ എത്തുകയെന്ന ലക്ഷ്യവുമാണ് ഇറങ്ങുന്നത്. ദിനേശ് കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് ആദ്യ മത്സരമാണിത്. 

 

അബുദാബി:  ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. െൈവകിട്ട് 7.30ന് അബുദാബി ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോറ്റ മുംബൈ വിജയ വഴിയില്‍ എത്തുകയെന്ന ലക്ഷ്യവുമാണ് ഇറങ്ങുന്നത്. ദിനേശ് കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് ആദ്യ മത്സരമാണിത്. 

ടീം- ശക്തി

സുനില്‍ നരൈന്‍, ആന്ദ്രേ റസല്‍, ഓയിന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ് എന്നീ വിദേശ താരങ്ങളെയാവും പ്രധാനമായും ആശ്രയിക്കുക. ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, കമലേഷ് നാഗര്‍കോട്ടി, കുല്‍ദീപ് യാദവ് എന്നിവരുടെ പ്രകടനവും കൊല്‍ക്കത്തയ്ക്ക് നിര്‍ണായകമാവും. രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തിനൊപ്പം ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ഓള്‍റൗണ്ട് മികവിനെയാണ് മുംബൈ ഉറ്റുനോക്കുന്നത്. 

നേര്‍ക്കുനേര്‍

ഇരുവരും ഇതുവരെ 25 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 19 മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സിനായിരുന്നു ജയം. ആറ് മത്സരങ്ങളില്‍ കൊല്‍ക്കത്ത ജയിച്ചു. അവസാനം കളിച്ച പത്ത് മത്സരങ്ങളില്‍ ഒമ്പതിലും മുംബൈ ജയിച്ചിരുന്നു. 

സാധ്യതാ ഇലവന്‍ 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ദിനേശ് കാര്‍ത്തിക് (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ആന്ദ്രേ റസ്സല്‍, റിങ്കു സിംഗ്, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജയിംസ് പാറ്റിസണ്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍