Latest Videos

ധോണിയും ഡൂപ്ലെസിയും രോഹിത്തുമില്ല, ഐപിഎല്‍ സ്വപ്ന ഇലവനെ തെരഞ്ഞെടുത്ത് റെയ്ന; രാജസ്ഥാനില്‍ നിന്ന് 2 താരങ്ങള്‍

By Web TeamFirst Published May 27, 2023, 8:31 AM IST
Highlights

ഗുജറാത്ത് ടൈറ്റൻസിന്‍റെ ഹാർദിക് പണ്ഡ്യയെയാണ് റെയ്ന നായകനായി തെരഞ്ഞെടുത്തത്. ലഖ്നൌ സൂപ്പർ ജയന്‍റ്സിന്‍റെ വെൻഡീസ് താരം നിക്കൊളാസ് പൂരാൻ ആണ് ടീമിലെ വിക്കറ്റ് കീപ്പർ. ടീമിലെ ഏക വിദേശ സാന്നിധ്യവും നിക്കോളാസ് പൂരാൻ തന്നെ. ഓപ്പണർമാരായി രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്സ്വാളും, ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാൻ ഗില്ലും.

ചെന്നൈ: ഐപിഎൽ സീസണിലെ തന്‍റെ സ്വപ്ന ഇലവനെ തെരഞ്ഞെടുത്ത് മുൻതാരം സുരേഷ് റെയ്ന. ധോണിയും രോഹിത്തും റെയ്നയുടെ ടീമിലില്ല. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരിൽ ഒരാളായ സുരേഷ് റെയ്ന തെരഞ്ഞെടുത്ത സീസണിലെ പതിനൊന്ന് കളിക്കാരിൽ പത്തുപേരും ഇന്ത്യക്കാർ. ഉറ്റസുഹൃത്തും ദീർഘകാലം ചെന്നൈ സൂപ്പർ കിംഗ്സിലെ സഹതാരവുമായിരുന്ന എംഎസ് ധോണിക്ക് റെയ്നയുടെ സ്വപ്ന ടീമിൽ ഇടംപിടിക്കാനായില്ല. ധോണിക്കൊപ്പം ഇന്ത്യൻ നായകൻ രോഹിത് ശർമയെയും ഒഴിവാക്കി.

ഗുജറാത്ത് ടൈറ്റൻസിന്‍റെ ഹാർദിക് പണ്ഡ്യയെയാണ് റെയ്ന നായകനായി തെരഞ്ഞെടുത്തത്. ലഖ്നൌ സൂപ്പർ ജയന്‍റ്സിന്‍റെ വെൻഡീസ് താരം നിക്കൊളാസ് പൂരാൻ ആണ്  ടീമിലെ വിക്കറ്റ് കീപ്പർ. ടീമിലെ ഏക വിദേശ സാന്നിധ്യവും നിക്കോളാസ് പൂരാൻ തന്നെ. ഓപ്പണർമാരായി രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്സ്വാളും, ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാൻ ഗില്ലും.

രോഹിത്തിനെ പോലും മറികടന്ന് സൂര്യയുടെ ഐപിഎല്‍ റണ്‍വേട്ട, എന്നിട്ടും ഇളകാതെ സച്ചിന്‍റെ റെക്കോര്‍ഡ്

വിരാട് കോലി, സൂര്യകുമാർ യാദവ്, റിങ്കു സിങ്, രവീന്ദ്ര ജഡേജ, എന്നിവരും ബാറ്റിംഗ് കരുത്ത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്,
യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ. റിസർവ് താരങ്ങളായി കാമറൂൺ ഗ്രീൻ, റുതുരാജ് ഗെയ്ക്‍വാദ്, ജിതേഷ് ശർമ, മതീഷ പതിരാന, യാഷ് താക്കൂർ എന്നിവരെയും റെയ്ന തെരഞ്ഞെടുത്തു. ഐപിഎല്‍ ഈ സീസണിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ ഫാഫ് ഡൂപ്ലെസിയും റെയ്നയുടെ ടീമിലില്ലെന്നത് ശ്രദ്ധേയമാണ്.

സുരേഷ് റെയ്ന തെരഞ്ഞെടുത്ത 2023 ഐപിഎല്ലിലെ ഡ്രീം ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാൻ ഗില്‍, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ.

പകരക്കാര്‍: കാമറൂൺ ഗ്രീൻ, റുതുരാജ് ഗെയ്‌ക്‌വാദ്, ജിതേഷ് ശർമ, മതീഷ പതിരണ, യാഷ് താക്കൂർ.

click me!