കമ്മിന്‍സിന്റെ തിരിച്ചുവരവ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഹൈദരാബാദിന് പതിഞ്ഞ തുടക്കം

By Web TeamFirst Published Sep 26, 2020, 8:06 PM IST
Highlights

മത്സരത്തിന്റെ നാലാം ഓവറില്‍ തന്നെ ഹൈദരാബാദിന് ബെയര്‍സ്‌റ്റോയെ നഷ്ടമായി. തുടക്കം മുതല്‍ കളിക്കാന്‍ ബുദ്ധിമുട്ടിയ ബെയര്‍സ്റ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒന്നിന് 45 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (31), മനീഷ് പാണ്ഡെ (9) എന്നിവരാണ് ക്രീസില്‍. ജോണി ബെയര്‍സ്‌റ്റോ (5)യുടെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്.

മത്സരത്തിന്റെ നാലാം ഓവറില്‍ തന്നെ ഹൈദരാബാദിന് ബെയര്‍സ്‌റ്റോയെ നഷ്ടമായി. തുടക്കം മുതല്‍ കളിക്കാന്‍ ബുദ്ധിമുട്ടിയ ബെയര്‍സ്റ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തില്‍ നിന്നുള്ള തിരിച്ചുവരവ് കൂടിയായി കമ്മിന്‍സിനിത്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ താരം മൂന്് ഓവറില്‍ 49 റണ്‍സ് വഴങ്ങിയിരുന്നു. 

ഇരു ടീമുകളും തങ്ങളുടെ ഒന്നാമത്തെ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ആദ്യജയം തേടിയാണ് രണ്ട് ടീമുകളും ഇറങ്ങുന്നത്. നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. വിജയ് ശങ്കര്‍ക്ക് പകരം വൃദ്ധിമാന്‍ സാഹ അന്തിമ ഇലവനിലെത്തി. മിച്ചല്‍ മാര്‍ഷിന് പകരം മുഹമ്മദ് നബിയും സന്ദീപ് ശര്‍മക്ക് പകരം ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദും ഹൈദരാബാദിലെത്തി. 

കൊല്‍ക്കത്തക്കായി ആദ്യ മത്സരത്തില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്ത മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചില്ല. അണ്ടര്‍ 19 ലോകകപ്പിലെ താരമായ കമലേഷ് നാഗര്‍ഗോട്ടിയാണ് സന്ദീപ് വാര്യര്‍ക്ക് പകരം അന്തിമ ഇലവനിലെത്തിയത്. നിഖില്‍ നായ്ക്കിന് പകരം വരുണ്‍ ചക്രവര്‍ത്തിയും കൊല്‍ക്കത്ത ടീമിലെത്തി.

കൊല്‍ക്കത്ത ടീം: Sunil Narine, Shubman Gill, Dinesh Karthik(w/c), Nitish Rana, Eoin Morgan, Andre Russell, Pat Cummins, Kamlesh Nagarkoti, Varun Chakravarthy, Kuldeep Yadav, Shivam Mavi

സണ്‍റൈസേഴ്‌സ് ടീം:David Warner(c), Jonny Bairstow(w), Manish Pandey, Priyam Garg, Mohammad Nabi, Wriddhiman Saha, Abhishek Sharma, Rashid Khan, Bhuvneshwar Kumar, K Khaleel Ahmed, T Natarajan

click me!