ഇന്ന് പഞ്ചാബ്- രാജസ്ഥാന്‍ നേര്‍ക്കുനേര്‍; സഞ്ജു- രാഹുല്‍ പോരാട്ടം

By Web TeamFirst Published Sep 27, 2020, 11:53 AM IST
Highlights

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കിം​ഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടം. രാജസ്ഥാന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു.

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കിം​ഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടം. രാജസ്ഥാന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. വൈകിട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. ചെറിയ ഗ്രൗണ്ടില്‍ വലിയ സ്‌കോറ് പിറക്കുമെന്നാണ് പ്രവചനം. പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തു. 

നേര്‍ക്കുനേര്‍

19 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 10 മത്സരങ്ങളില്‍ രാജസ്ഥാന്‍ ജയിച്ചു. ഒമ്പത് മത്സരങ്ങള്‍ പഞ്ചാബിനൊപ്പമായിരുന്നു. 2014ല്‍ യുഎഇയിലെ ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനായിരുന്നു. മാത്രമല്ല അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും പഞ്ചാബിനായിരുന്നു ജയം. 

രാജസ്ഥാന്‍ ശക്തം

മലയാളി താരം സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരില്‍ തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ സഞ്ജു മാന്‍ ഓഫ് ദ മാച്ചായിരുന്നു. സ്മിത്ത് അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. ഇന്നത്തെ മത്സരത്തില്‍ ജോസ് ബട്‌ലര്‍ തിരിച്ചെത്തുമെന്നുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട്. എന്നാല്‍ ആറെ  പുറത്തിരിത്തുമെന്ന ചോദ്യം അവശേഷിക്കുന്നു.

ആത്മവിശ്വാസത്തോടെ പഞ്ചാബ്

നായകന്‍ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ്ങാണ് പഞ്ചാബിന്റെ പ്രധാന ശക്തി. നിക്കോളാസ് പൂരന്‍, കരുണ്‍ നായര്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ക്ക് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ക്രിസ് ഗെയ്ല്‍ കൃത്യമായ സമയത്ത് ടീമിലെത്തുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്നുള്ള കാര്യം ഉറപ്പില്ല. ബൗളിങ്ങില്‍ മുഹമ്മദ് ഷമി, ഷെല്‍ഡണ്‍ കോട്ട്രല്‍, രവി ബിഷ്‌ണോയ് എന്നിവരും മികച്ച ഫോമിലാണ്. 

സാധ്യതാ ഇലവന്‍ 

രാജസ്ഥാന്‍: യശ്വസി ജയ്സ്വാള്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് മില്ലര്‍/ ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, ടോം കറന്‍, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ജയേദവ് ഉനദ്ഘട്ട്. 

പഞ്ചാബ്: ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, നിക്കോളാസ് പൂരന്‍, ഗ്ലെന്‍ മാക്സ്വെല്‍, സര്‍ഫറാസ് ഖാന്‍, ജെയിംസ് നിഷാം, മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍, ഷെല്‍ഡോണ്‍ കോട്ട്രല്‍, രവി ബിഷ്ണോയ്.

click me!