ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മറ്റൊരു ജയം; ക്യാപ്റ്റനെ തേടി അപൂര്‍വ റെക്കോഡ്

By Web TeamFirst Published Sep 20, 2020, 10:43 AM IST
Highlights

ഐപിഎല്ലില്‍ 100 വിജങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനായിരിക്കുകയാണ് ധോണി. ഇന്നലെ അഞ്ച് വിക്കറ്റിനായിരുന്നും മുംബൈ ഇന്ത്യന്‍സിനെതിരെ സിഎസ്‌കെയുടെ ജയം.

അബുദാബി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയെ തേടി അപൂര്‍വ റെക്കോഡ്. ഐപിഎല്ലില്‍ 100 വിജങ്ങള്‍ സ്വന്തമാാക്കുന്ന ആദ്യ ക്യാപ്റ്റനായിരിക്കുകയാണ് ധോണി. ഇന്നലെ അഞ്ച് വിക്കറ്റിനായിരുന്നും മുംബൈ ഇന്ത്യന്‍സിനെതിരെ സിഎസ്‌കെയുടെ ജയം. മുംബൈക്കെതിരെ കളിച്ച കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടിരുന്നു. 2018ലാണ് അവസാനമായി സിഎസ്‌കെ മുംബൈ ഇന്ത്യന്‍സിനെതിരെ ജയം കണ്ടത്.

മുംബൈ 2013ന് ശേഷം തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയിച്ചിട്ടില്ല. അതേസമയം ധോണി ഇന്നലെ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും രണ്ട്് പന്ത് നേരിട്ട അദ്ദേഹം റണ്‍സൊന്നും നേടിയില്ല. സാം കറന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ധോണിക്ക് മുമ്പ് ക്രീസിലെത്തുകയും ചെയ്തു. ഇവര്‍ അവസരോചിതമായി കളിച്ചതുകൊണ്ടാണ് ചെന്നൈയുടെ വിജയം സാധ്യമായത്. 

ടോസ് ബൗളിങ് തിരഞ്ഞെടുത്തെ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ 162ന് ഒതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.2 ഓവറില്‍ ലക്ഷ്യം മറികടന്നു. അമ്പാട്ടി റായുഡു (48 പന്തില്‍ 71), ഫാഫ് ഡു പ്ലെസിസ് (44 പന്തില്‍ പുറത്താവാതെ 58) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്. റായുഡുവാണ് മാന്‍ ഓഫ് ദ മാച്ച്. 42 റണ്‍സെടുത്ത സൗരഭ് തിവാരിയായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിടി മുന്നും ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

click me!