ഡൂപ്ലെസിയുടെ ശരീരത്തിലെ അറബിക് ടാറ്റു; അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

Published : Apr 18, 2023, 08:06 PM ISTUpdated : Apr 18, 2023, 08:54 PM IST
 ഡൂപ്ലെസിയുടെ ശരീരത്തിലെ അറബിക് ടാറ്റു; അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

Synopsis

തന്‍റെ സിക്സ് പാക്ക് ശരീരം പുറത്തു കാട്ടാന്‍ കിട്ടുന്ന ഒരു അവസരവും ഡൂപ്ലെസി നഷ്ടമാക്കാറില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ മുമ്പ് ഫാഫിന്‍റെ സഹതാരമായിരുന്ന ബ്രെണ്ടന്‍ മക്കല്ലം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ബെംഗലൂരു: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ വിരാട്ട കോലിയോളം ഫിറ്റ്നെസ് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് നായകന്‍ ഫാഫ് ഡൂപ്ലെസിക്ക് ആയിരിക്കും. ശരീര സൗന്ദര്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ കോലിയെക്കാള്‍ ശ്രദ്ധാലുവായ ഡൂപ്ലെസി ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മോഡലിംഗ് രംഗത്തുപോലും ശോഭിച്ചേനെയെന്ന് ആരാധകര്‍ തന്നെ പറയാറുമുണ്ട്.

തന്‍റെ സിക്സ് പാക്ക് ശരീരം പുറത്തു കാട്ടാന്‍ കിട്ടുന്ന ഒരു അവസരവും ഡൂപ്ലെസി നഷ്ടമാക്കാറില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ മുമ്പ് ഫാഫിന്‍റെ സഹതാരമായിരുന്ന ബ്രെണ്ടന്‍ മക്കല്ലം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ വയറിന്‍റെ ഭാഗത്ത് പന്ത് കൊണ്ട് പരിക്കേറ്റ ഡൂപ്ലെസിക്ക് ഗ്രൗണ്ടില്‍ വെച്ച് മത്സരത്തിനിടെ ജേഴ്സി അഴിക്കേണ്ടിവന്നിരുന്നു. അപ്പോഴാണ് ഡൂപ്ലെസിയുടെ നെഞ്ചിലെ ഇടത് ഭാഗത്തെ വാരിയെല്ലുകള്‍ക്ക് തൊട്ടു താഴെയായി അറബി ഭാഷയിലുള്ള ടാറ്റു ആരാധകരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ഐപിഎല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടം

അറബി ഭാഷയില്‍ 'ഫസല്‍' എന്നാണ് ഡൂപ്ലെസി ശരീരത്തില്‍ ടാറ്റു ചെയ്തിരിക്കുന്നത്. ഇത് കണ്ടതോടെ ഇതിന്‍റെ അര്‍ത്ഥം കണ്ടുപിടിക്കാനുള്ള തിരക്കിലായി ആരാധകര്‍. ദൈവകൃപയാല്‍, ദൈവനാുഗ്രഹത്താല്‍ എന്നൊക്കെയാണ് അറബിയില്‍ ഫസല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം. ഇതിന് പുറമെ ഡൂപ്ലെസിയുടെ കൈത്തണ്ടയില്‍ മറ്റൊരു ടാറ്റൂ കൂടിയുണ്ട്. Dies a Domino XVIII I MMXI എന്നാണ് ഈ ടാറ്റൂവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ ജേഴ്സിയില്‍ 2011 ജനുവരി പതിനെട്ടിന് ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ചതിനെ സൂചിപ്പിക്കുന്നതാണ് ഇത്. അഡ്‌ലെയ്‌‍് ഓവലിലേക്ക് തിരിച്ചുവെച്ചിരിക്കുന്ന കോംപസിന്‍റേതാണ് ഡൂപ്ലെസിയുടെ ശരീരത്തിലെ മറ്റൊരു ടാറ്റു. ഡൂപ്ലെസി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് അഡ്‌ലെയ്ഡ് ഓവലിലായിരുന്നു. ഇതേ ടാറ്റുവില്‍ വിവാദ ദിനവും ജ്ഞാനസ്‌നാനം ചെയ്ത ദിവസവും രേഖപ്പെടുത്തിയിട്ടുണ്ട്. 2013ലാണ് സുഹൃത്തായ ഇമാറിവൈസറെ ഡൂപ്ലെസി വിവാഹം കഴിച്ചത്. കോംപസിന് മുകളിലായി ഉപാധികളില്ലാത്ത പ്രണയത്തെ സൂചിപ്പിക്കുന്ന അഗാപെ ടാറ്റുവും ഡൂപ്ലെസിയുടെ ശരീരത്തിലുണ്ട്.

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍