
ദില്ലി ഐപിഎല്ലിൽ രോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ മുഹമ്മദ് സിറാജ് മിന്നുന്ന പ്രകടനം തുടരുന്നതിനിടെ സിറാജിനെ മുംബൈ ഇന്ത്യൻസിന്റെ സ്ട്രൈക്ക് ബൗളറായ ജസ്പ്രീത് ബുമ്രയോട് ഉപമിച്ച് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. കഴിവുവെച്ചു നോക്കുകയാണെങ്കിൽ ബുമ്രയെക്കാൾ കേമനാണ് സിറാജെന്ന് നെഹ്റ ക്രിക് ബസിനോട് പറഞ്ഞു.
പ്രതിഭയും കഴിവും വെച്ചു നോക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്നോ നാലോ വർഷമായി എല്ലാവരും ബുമ്രയെപ്പറ്റിയാണ് സംസാരിക്കുന്നത്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഒരു ഫോർമാറ്റിലും ബുമ്രയെക്കാൾ ഒട്ടും പിന്നിലല്ല മുഹമ്മദ് സിറാജ്.
മികച്ച സ്ലോ ബോളും നല്ല പേസും പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള കഴിവും സിറാജിനുണ്ട്. കായികക്ഷമതയും ഏകാഗ്രതയും നിലനിർത്താനാണ് സിറാജ് ഇനി ശ്രമിക്കേണ്ടത്. ഇതു രണ്ടും നേടാനായാൽ ആകാശത്തോളം ഉയരാൻ സിറാജിനാവുമെന്നും നെഹ്റ പറഞ്ഞു.
ഈ സീസണിൽ ബാംഗ്ലൂരിനായി കളിച്ച നാലു മത്സരങ്ങളിൽ സിറാജിന്റെ ബൗളിംഗ് പ്രകടനം ആരാധകരെ വിസ്മയിപ്പിക്കുന്നതാണ്. മുംബൈക്കെതിരെ 4-22-0, ഹൈദരാബാദിനെതിരെ 4-1-25-2, കോൽക്കത്തക്കെതിരെ 3-17-0, ഇന്ന് രാജസ്ഥനെതിരെ 4-27-3 എന്നിങ്ങനെയാണ് മുൻ സീസണുകളിൽ റൺസേറെ വഴങ്ങുന്ന ബൗളറെന്ന് പഴികേട്ട സിറാജിന്റെ ബൗളിംഗ് പ്രകടനം. ഓസ്ട്രേലിയൻ പര്യടനത്തിനുശേഷെ സിറാജ് വേറെ തലത്തിലേക്ക് ഉയർന്നതായി ബാംഗ്ലൂർ നായകതൻ വിരാട് കോലിയും അഭിപ്രായപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!