Latest Videos

കോലിയുടെ പേര് പോലും പറഞ്ഞില്ല, ഗില്ലിനെ മാത്രം അഭിന്ദിച്ച് ഗാംഗുലി; അസൂയക്ക് മരുന്നില്ലെന്ന് ആരാധകരുടെ മറുപടി

By Web TeamFirst Published May 22, 2023, 12:53 PM IST
Highlights

കോലിയുടെ ഇന്നിംഗ്സിനെ പരോക്ഷമായി പരാമര്‍ശിച്ചെങ്കിലും ഒരിടത്തുപോലും പേര് പറയാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇതിനെതിരെ ആരാധകരുടെ ഭാഗത്തു നിന്ന് രൂക്ഷ വിമര്‍ശനമാണുയരുന്നത്. ഗാംഗുലിക്ക് കോലിയോട് അസൂയായണെന്ന് വരെ ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.

മുംബൈ: ഐപിഎല്‍ ലീഗ് റൗണ്ടിലെ അവസാന ദിവസമാ ഇന്നലെ സെഞ്ചുറികളുടെ മേളമായിരുന്നു. ആദ്യ മത്സരത്തില്‍ കാമറൂണ്‍ ഗ്രീന്‍ മുംബൈ ഇന്ത്യന്‍സിനായി സെഞ്ചുറി നേടിയപ്പോള്‍ ആര്‍സബിക്കായി വിരാട് കോലിയും ഗുജറാത്ത് ടൈറ്റന്‍സിനായി ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടി. സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീനിനെയും വിരാട് കോലിയെയും ശുഭ്മാന്‍ ഗില്ലിനെയുംമെല്ലാം മുന്‍ താരങ്ങളും സഹതാരങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിക്കുകയും ചെയ്തു.

മുംബൈക്കായി സെഞ്ചുറി നേടിയ ഗ്രീനിനും ഗില്ലിനും അഭിന്ദനം എന്ന് തമാള പറഞ്ഞ സച്ചിന്‍ വിരാട് കോലിയുടെ പ്രകടനത്തെയും അഭിനന്ദിക്കാന്‍ മറന്നില്ല. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി മാത്രം ശുഭ്മാന്‍ ഗില്ലിനെ മാത്രമാണ് അഭിനന്ദിച്ചത്. അതിന് തൊട്ടു മുമ്പ് സെഞ്ചുറി നേടിയ വിരാട് കോലിയെക്കുറിച്ച് മിണ്ടാതെയായിരുന്നു ഗാംഗുലി ഗില്ലിനെ അഭിനന്ദിച്ചത്.

. & batted well for . 😜

Amazing innings by too to score back-to-back 100’s. They all had their methods & were in the class of their own.

So happy to see MI in the playoffs. Go Mumbai. 💙 pic.twitter.com/D5iYacNEqc

— Sachin Tendulkar (@sachin_rt)

എത്രമാത്രം പ്രതിഭകളാണ് ഈ രാജ്യത്തുനിന്നുണ്ടാവുന്നത്..  ഗംഭീരമായിരിക്കുന്നു ശുഭ്മാന്‍ ഗില്‍. ഇന്നിംഗ്സിലെ രണ്ട് പകുതികളിലായി രണ്ട് തകർപ്പൻ ബാറ്റിംഗ് വിസ്‌ഫോടനങ്ങൾ. എന്തൊരു നിലവാരമാണ് ഈ ഐപിഎല്ലിന്  എന്നായിരുന്നു ഗാഗുലിയുടെ ട്വീറ്റ്. കോലിയുടെ ഇന്നിംഗ്സിനെ പരോക്ഷമായി പരാമര്‍ശിച്ചെങ്കിലും ഒരിടത്തുപോലും പേര് പറയാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇതിനെതിരെ ആരാധകരുടെ ഭാഗത്തു നിന്ന് രൂക്ഷ വിമര്‍ശനമാണുയരുന്നത്. ഗാംഗുലിക്ക് കോലിയോട് അസൂയായണെന്ന് വരെ ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.

What talent this country produces .. shubman gill .. wow .. two stunning knocks in two halves .. IPL.. .. what standards in the tournament

— Sourav Ganguly (@SGanguly99)

ഐപിഎല്ലിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഡയറക്ടര്‍ കൂടിയായ ഗാംഗുലിയും കോലിയും തമ്മിലുള്ള പോര് സമൂഹമാധ്യമങ്ങളിലും തുടര്‍ന്നിരുന്നു. ആര്‍സിബി-ഡൽഹി ക്യാപിറ്റൽസ് മത്സര ശേഷം സൗരവ് ഗാംഗുലിക്ക് ഹസ്തദാനം നൽകാതെ വിരാട് കോലി ഒഴിഞ്ഞുമാറുന്നതിന്‍റെയും ഗാംഗുലി ഡഗ് ഔട്ടിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ വിരാട് കോലിയെ ശ്രദ്ധിക്കാതെ നടന്നുപോകുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റിട്ടേണ്‍ മത്സരത്തില്‍ കളി കഴിഞ്ഞശേഷം കോലിയും ഗാംഗുലിയും കൈ കൊടുത്തതോടെ പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ഒരു മത്സരത്തില്‍ സെഞ്ചുറി നേടിയ കോലിയെ ഒഴിവാക്കി ഗില്ലിനെ മാത്രം അഭിനന്ദിച്ചതിലൂടെ ഒന്നും മറന്നിട്ടില്ലെന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്.

കോലിയുടെ ആര്‍സിബി തോറ്റതിന് പിന്നാലെ പരിഹാസ ട്രോളുമായി വീണ്ടും നവീന്‍ ഉള്‍ ഹഖ്, തിരിച്ചടിച്ച് ആരാധകര്‍

ബിസിസിഐ പ്രസിഡന്‍റായിരിക്കേ ഗാംഗുലിയും അന്ന് ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലിയും തമ്മില്‍ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന ശീതസമരത്തിന്‍റെ ബാക്കിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ എന്നായിരുന്നു വിലയിരുത്തല്‍. ലോകകപ്പിന് ശേഷം ട്വന്‍റി 20 ക്യാപ്റ്റന്‍സിയില്‍ നിന്ന് പടിയിറങ്ങിയ വിരാട് കോലിയെ 2021 ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഏകദിന നായകസ്ഥാനം രോഹിത് ശര്‍മ്മയ്‌ക്ക് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്ന് ഗാംഗുലി അന്ന് അവകാശപ്പെട്ടിരുന്നു.

വിരാട് കോലി-സൗരവ് ഗാംഗുലി ശീതസമരത്തെക്കുറിച്ച് പ്രതികരിച്ച് രവി ശാസ്ത്രി

click me!