ഈഡന്‍ ഗാര്‍ഡന്‍സില്‍ ശനിയാഴ്ച നടന്ന കൊല്‍ക്കത്ത-ലഖ്നൗ പോരാട്ടത്തിനിടെ നവീനെതിരെ ആരാധകര്‍ കോലി...കോലി ചാന്‍റുകളുയര്‍ത്തിയിരുന്നു. നവീന്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു കാണികള്‍ ഉറക്കെ കോലി...കോലി ചാന്‍റ് ഉയര്‍ത്തിയത്.

ലഖ്നൗ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ പരിഹാസ ട്രോളുമായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖ്. നവീനിന്‍റെ ടീമായ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ആര്‍സിബിക്കായി സെഞ്ചുറി നേടിയ വിരാട് കോലിയെ അഭിനന്ദിച്ച് ട്വീറ്റിട്ടതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആര്‍സിബി പുറത്തായതിന് പിന്നാലെ പൊട്ടിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ എത്തിയതോടെ നവീന്‍ ഇന്‍സ്റ്റ സ്റ്റോറി ഡീലിറ്റ് ചെയ്യുകയും ചെയ്തു.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ശനിയാഴ്ച നടന്ന കൊല്‍ക്കത്ത-ലഖ്നൗ പോരാട്ടത്തിനിടെ നവീനെതിരെ ആരാധകര്‍ കോലി...കോലി ചാന്‍റുകളുയര്‍ത്തിയിരുന്നു. നവീന്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു കാണികള്‍ ഉറക്കെ കോലി...കോലി ചാന്‍റ് ഉയര്‍ത്തിയത്. കാണികളോട് ഇനിയും വിളിക്കു, ഇനിയും വിളിക്കൂ എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടിയ നവീന്‍ പിന്നീട് മത്സരത്തിനിടെ ഗ്യാലറിയിലേക്ക് നോക്കി കാണികളോട് വായടക്കാനും ആവശ്യപ്പെട്ടിരുന്നു.

Scroll to load tweet…

ആര്‍സിബിയെ തകര്‍ത്ത ഗില്ലിന്‍റെ വിജയ സിക്സ്; ലോകകപ്പ് നേട്ടം പോലെ ആഘോഷിച്ച് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍-വീഡിയോ

നേരത്തെ ലഖ്നൗവിലെ ഹോം ഗ്രൗണ്ടിലും കാണികള്‍ കോലി വിളികളുമായി നവീനിനെ പ്രകോപിപ്പിച്ചിരുന്നു. നേരത്തെ നടന്ന ആര്‍സിബി- ലഖ്‌നൗ മത്സരത്തിനിടെയായിരുന്നു നവീനും കോലിയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ ഓടിയെത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി എന്തോ പറഞ്ഞതായിരുന്നു തുടക്കം. മത്സരശേഷം കളിക്കാര്‍ തമ്മില്‍ ഹസ്തദാനം നടത്തുമ്പോള്‍ നവീനിന് കൈ കൊടുത്തശേഷവും കോലി എന്തോ പറയുകയും നവീന്‍ അതിന് അതേ രീതിയില്‍ മറുപടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കിയത്.

ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി നവീന്‍ രംഗത്ത് വന്നിരുന്നു. മത്സരം കണ്ടുകൊണ്ടിരിക്കുന്ന ടിവിക്ക് മുന്നില്‍ മാമ്പഴങ്ങള്‍ വച്ച്, 'മധുരമുള്ള മാമ്പഴങ്ങള്‍' എന്ന കുറിപ്പോടെയാണ് നവീന്‍ സ്‌റ്റോറി പങ്കുവച്ചത്. ഇതിനും ആരാധകര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു.

110 മീറ്റര്‍ സിക്സിന് പറത്തി റിങ്കു, ഈഡനിലും വിടാതെ കോലി ചാന്‍റ്; ഒടുവില്‍ പ്രതികരിച്ച് നവീന്‍ ഉള്‍ ഹഖ്-വീഡിയോ

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…