സച്ചിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ശുഭ്മാന്‍ ഗില്‍, ഐപിഎല്ലിലെ ഏറ്റവും മികച്ച ദൃശ്യമെന്ന് ആരാധകരും

Published : May 27, 2023, 11:09 AM ISTUpdated : May 27, 2023, 11:13 AM IST
സച്ചിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ശുഭ്മാന്‍ ഗില്‍, ഐപിഎല്ലിലെ ഏറ്റവും മികച്ച ദൃശ്യമെന്ന് ആരാധകരും

Synopsis

ഐപിഎല്ലില്‍ നാല് ഇന്നിംഗ്സിനിടെ മൂന്നാം സെഞ്ചുറിയാണ് ഗില്‍ കുറിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന ഡബിള്‍ നേടിയ ഗില്‍ അതേസമാസം കരിയറിലെ ആദ്യ രാജ്യാന്തര ടി20 സെഞ്ചുറിയും നേടി. പിന്നാലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ഗില്‍ കുറിച്ചു.  

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ബൗളര്‍മാരെ തല്ലിപ്പരത്തി നേടിയ സെഞ്ചുറിക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ്  ശുഭ്മാന്‍ ഗില്ലിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. ഇതോടെ മുംബൈക്കായി സൂര്യകുമാറും തിലക് വര്‍മയുമെല്ലാം നടത്തിയ വെടിക്കെട്ട് കാഴ്ചക്കാരനായി ഡഗ് ഔട്ടിലിരുന്ന കാണാന്‍ ഗില്ലിന് അവസരമൊരുങ്ങി. എന്നാല്‍ മുംബൈ ബാറ്റിംഗിനിടെ ഡഗ് ഔട്ടില്‍ മുംബൈ ടീം മെന്‍ററായ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ഏറെ നേരം സംസാരിക്കാനും ഗില്‍ ഇതിനിടെ സമയം കണ്ടെത്തി. സച്ചിന്‍റെ വാക്കുകള്‍ സാകൂതം കേട്ടുകൊണ്ടിരിക്കുന്ന ഗില്ലിന്‍റെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയും ചെയ്തു.

ഐപിഎല്ലില്‍ നാല് ഇന്നിംഗ്സിനിടെ മൂന്നാം സെഞ്ചുറിയാണ് ഗില്‍ കുറിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന ഡബിള്‍ നേടിയ ഗില്‍ അതേസമാസം കരിയറിലെ ആദ്യ രാജ്യാന്തര ടി20 സെഞ്ചുറിയും നേടി. പിന്നാലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ഗില്‍ കുറിച്ചു.

ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ 851 റണ്‍സെടുത്ത ഗില്‍ ആണ് റണ്‍വേട്ടയിലും ഒന്നാമത്. മൂന്ന് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും അടക്കം 156.43 സ്ട്രൈക്ക് റേറ്റില്‍ 60.79 ശരാശരിയിലാണ് ഗില്‍ റണ്‍വേട്ട നടത്തിയത്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ 60 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തിയാണ് ഗില്‍ 129 റണ്‍സടിച്ചത്.

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍