സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന് ടോസ് നഷ്ടം; മാര്‍ക്രമിന് ക്യാപ്റ്റനായി അരങ്ങേറ്റം

Published : Apr 07, 2023, 07:22 PM IST
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന് ടോസ് നഷ്ടം; മാര്‍ക്രമിന് ക്യാപ്റ്റനായി അരങ്ങേറ്റം

Synopsis

ഇരുവരും കഴിഞ്ഞ സീസണില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ലഖ്‌നൗവിനായിരുന്നു വിജയം. ലഖ്‌നൗ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റിരുന്നു. 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ലഖ്‌നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനാണ് സാധിച്ചത്. 

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനോട് നേരിട്ട വമ്പന്‍ തോല്‍വി മറക്കാനാണ് ഹൈദരാബാദ് ഇന്ന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ അഭാവമായിരുന്നു ആദ്യമത്സരത്തില്‍ ഹൈദരാബാദ് നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം.

മറുവശത്ത് ലഖ്‌നൗവില്‍ മാര്‍ക്രം കളിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. മാത്രമല്ല പേസര്‍ മാര്‍ക്ക് വുഡിനും സ്ഥാനം നഷ്ടമായി. ചെന്നൈക്കെതിരായ മത്സരത്തില്‍ അടിമേടിച്ചിരുന്നു വുഡ്. പരിക്കിനെ തുടര്‍ന്ന് ആവേഷ് ഖാനും ലഖ്നൌ നിരയിലില്ല. ഹൈദരാബാദില്‍ മാര്‍ക്രം തിരിച്ചെത്തിയതോടെ ഗ്ലെന്‍ ഫിലിപ്സിന് സ്ഥാനം നഷ്ടമായി. 

ഇരുവരും കഴിഞ്ഞ സീസണില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ലഖ്‌നൗവിനായിരുന്നു വിജയം. ലഖ്‌നൗ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റിരുന്നു. 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ലഖ്‌നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനാണ് സാധിച്ചത്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അന്‍മോല്‍പ്രീത് സിംഗ് (വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡ്ന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍, അബ്ദുള്‍ സമദ്, ഭുവനേശവര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍, ആദില്‍ റഷീദ്.  

ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കെയ്ല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെഫേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, അമിത് മിശ്ര, യഷ് ഠാക്കൂര്‍, ജയ്‌ദേവ് ഉനദ്ഖട്, രവി ബിഷ്‌ണോയ്.

ഇത്ര ദയനീയമായി എത്രനാള്‍ മുന്നോട്ട് പോവും? ആര്‍സിബിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിരേന്ദര്‍ സെവാഗ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍