മാസ്മരികം..അത്ഭുതം.. ബൌണ്ടറി ലൈനില്‍ സംഭവിച്ചത്; കൈയ്യടിച്ച് ജോണ്ടിയും.!

Published : Sep 27, 2020, 11:39 PM ISTUpdated : Sep 28, 2020, 12:08 AM IST
മാസ്മരികം..അത്ഭുതം.. ബൌണ്ടറി ലൈനില്‍ സംഭവിച്ചത്; കൈയ്യടിച്ച് ജോണ്ടിയും.!

Synopsis

ബൌണ്ടറിക്ക് അപ്പുറം വീണ പന്ത് ബൌണ്ടറിക്ക് ഇപ്പുറം നിന്ന് പറന്ന് പിടിച്ച് പുറത്തേക്ക് എറിയുകയായിരുന്നു നിക്കോളസ് പുരാന്‍ ചെയ്തത്.

അബുദാബി: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തോറ്റെങ്കിലും കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ നിക്കോളസ് പുരാന്‍ ബൌണ്ടറി ലൈനില്‍ നടത്തിയ മാസ്മരിക ഫീല്‍ഡിംഗ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. 

രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് അശ്വിന്‍ എറിഞ്ഞ ഏഴാമത്തെ ഓവറില്‍ രണ്ടാമത്തെ പന്തില്‍ നില്‍ക്കവേ, സഞ്ജു സാംസണ്‍ ലെഗ് സൈഡിലേക്ക് സിക്സ് എന്ന് തോന്നിപ്പിക്കുന്ന ഷോട്ട് പായിച്ചത്. എന്നാല്‍ ബൌണ്ടറിക്ക് അപ്പുറം വീണ പന്ത് ബൌണ്ടറിക്ക് ഇപ്പുറം നിന്ന് പറന്ന് പിടിച്ച് പുറത്തേക്ക് എറിയുകയായിരുന്നു നിക്കോളസ് പുരാന്‍ ചെയ്തത്.

പഞ്ചാബിന്‍റെ  കോച്ചിംഗ് സ്റ്റാഫില്‍ അംഗമായ ഫീല്‍ഡിംഗ് ഇതിഹാസം സാക്ഷാല്‍ ജോണ്ടി റോഡ്സ് പോലും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് നമിക്കുന്ന കാഴ്ചയും കാണാമായിരുന്നു. മൂന്ന് റണ്ണാണ് പുരാന്‍ തടഞ്ഞത്.

ഇതിന്‍റെ വീഡിയോകള്‍..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും