
ലഖ്നൗ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് താരങ്ങളായ നവീന്‍ ഉള്‍ ഹഖിനോടും അമിത് മിശ്രയോടും രോഷാകുലനായതില്‍ പ്രതികരിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാകന്‍ വിരാട് കോലി. ഇന്നലെ ഗ്രൗണ്ടില്‍ നടന്ന വാക്കേറ്റത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോലി പ്രതികരിച്ചത്.
റോമന്‍ ചക്രവര്‍ത്തിയായ യിരുന്ന മാര്‍ക്കസ് ഒറേലിയസിന്‍റെ പ്രശസ്തമായ വാചകങ്ങള്‍ ഉദ്ധരിച്ചായിരുന്നു വിരാട് കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.'നമ്മള്‍ കേള്‍ക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതകള്‍ ആവണമെന്നില്ല, കാണുന്നതെല്ലാം കാഴ്ചപ്പാടുകള്‍ മാത്രമാണ്, സത്യമാവണമെന്നില്ല' എന്നാണ് കോലി കുറിച്ചത്.
ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് -ആര്‍സിബി മത്സരത്തിനിടിയിലും മത്സരശേഷവും കോലിയും ലഖ്നൗ താരങ്ങളായ അമിത് മിശ്രയും നവീന്‍ ഉള്‍ ഹഖും തമ്മില്‍ ഉരസിയിരുന്നു. പിന്നീട് മത്സരശേഷം ടീം അംഗങ്ങള്‍ തമ്മില്‍ ഹസ്തദാനം നല്‍കുന്നതിനിടെ നവീന്‍ ഉള്‍ ഹഖിന് കൈ കൊടുത്തശേഷം കോലി എന്തോ പറഞ്ഞു. ഇതിന് നവീനും രൂക്ഷമായി പ്രതികരിച്ചു.
പിന്നീട് താരങ്ങള്‍ ഇടെപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. അതിനുശേഷം ലഖ്നൗ താരം കെയ്ല്‍ മയേഴ്സ് കോലിയുമായി സംസാരിക്കുന്നതിനിടെ ലഖ്നൗ മെന്‍ററായ ഗൗതം ഗംഭീര്‍ കോലിക്ക് അടുത്തെത്തി മയേഴ്സിനെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് കോലിയുംട ഗംഭീറും തമ്മിലും രൂക്ഷമായ വാക്കേറ്റം നടന്നു. ഇതിനുശേഷമായിരുന്നു കോലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.
ലഖ്നൗവിലെ സ്പിന്‍ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമെടുത്തപ്പോള്‍ ലഖ്നൗ 19.5 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ 11ാമനായാണ് ബാറ്റ് ചെയ്യാനെത്തിയത് എങ്കിലും ഓടാന്‍ കഴിാതിരുന്നത് ലഖ്നൗവിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!