ക്യാച്ചിനെ കുറിച്ചൊന്നും പറഞ്ഞില്ല! സംഗക്കാരയെ കാര്യം ഓര്‍മിപ്പിച്ച് സഞ്ജു; ചിരി നിര്‍ത്താതെ സഹതാരങ്ങള്‍

Published : Apr 10, 2023, 02:46 PM ISTUpdated : Apr 10, 2023, 10:33 PM IST
ക്യാച്ചിനെ കുറിച്ചൊന്നും പറഞ്ഞില്ല! സംഗക്കാരയെ കാര്യം ഓര്‍മിപ്പിച്ച് സഞ്ജു; ചിരി നിര്‍ത്താതെ സഹതാരങ്ങള്‍

Synopsis

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. ബുധനാഴ്ച്ച ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജു റണ്‍സൊന്നുമെടുക്കാതെ പുറത്തായെങ്കിലും വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. 

ഡല്‍ഹി താരം പൃഥ്വി ഷായെ പുറത്താക്കെടുത്ത ക്യാച്ച് വര്‍ണനകള്‍ക്കപ്പുറമായിരുന്നു. നേരിട്ട മൂന്നാം പന്തില്‍ തന്നെ ട്രന്റ് ബോള്‍ട്ട്, പൃഥ്വിയെ സഞ്ജുവിന്റെ കൈകലേക്കയക്കുകയായിരുന്നു. മിന്നല്‍ വേഗത്തില്‍ വന്ന പന്ത് ക്ഷണ നേരത്തില്‍ വലത്തോട്ട് ഡൈവ് ചെയ്ത് സഞ്ജു കയ്യിലൊതുക്കുന്നു. ക്യാച്ചെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

സഞ്ജു തന്നെ ഉള്‍പ്പെട്ട മറ്റൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. മത്സരത്തിന് ശേഷമുള്ള ടീം മീറ്റിംഗില്‍ കോച്ച് കുമാര്‍ സംഗക്കാര സംസാരിക്കുമ്പോഴാണ് സംഭവം. സംഗ, സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചാണ് പറയുന്നത്. നല്ല തീരുമാനങ്ങള്‍ ഉണ്ടായെന്നൊക്കെ സംഗ പറയുന്നത്. സംസാരം നിര്‍ത്താനിരിക്കെ സഞ്ജു, ക്യാച്ചിനെ കുറിച്ചൊന്നും പറഞ്ഞില്ലെന്ന മട്ടില്‍ ആംഗ്യം കാണിക്കുന്നുണ്ട്. 

അപ്പോഴാണ് സംഗ ക്യാച്ചിനെ കുറിച്ച് സംസാരിക്കുന്നതും. സോറി... ഞാന്‍ ആ ക്യാച്ചിനെ കുറിച്ച് പറയാന്‍ വിട്ടു. ഗംഭീര ക്യാച്ചായിരുന്നു അതെന്നും സംഗ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിനാവട്ടെ ചിരി നിര്‍ത്താനായില്ല. സാഹതാരങ്ങളും സഞ്ജുവും ചിരിയോട് ചിരി. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍