ജോസ് ബട്‌ലറെ ഡേറ്റിംഗിന് ക്ഷണിച്ച് ചാഹല്‍-വീഡിയോ

Published : Apr 21, 2023, 03:50 PM IST
ജോസ് ബട്‌ലറെ ഡേറ്റിംഗിന് ക്ഷണിച്ച് ചാഹല്‍-വീഡിയോ

Synopsis

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.

ജയ്പൂര്‍: ടീം അംഗങ്ങളുമായി സൗഹൃദം നിലനിര്‍ത്താനും അവരുമായി തമാശ പങ്കിടാനും യുസ്‌വേന്ദ്ര ചാഹലിന് പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ ഏത് ടീമിലെ ഏത് കളിക്കാരനുമായി ചാഹലിന് അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കാനാവുന്നത്. ടീം അംഗങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തും റീല്‍സ് ചെയ്തുമെല്ലാം എല്ലായ്പ്പോഴും ആഘോഷ മൂഡൊരുക്കുന്നതിലും ചാഹല്‍ മിടുക്കനാണ്.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. രാജസ്ഥാന്‍ ടീമിലെ സഹതാരമായ ജോസ് ബട്‌ലറുമായി ഡേറ്റിംഗിന് പ്രപ്പോസ് ചെയ്യുന്നതാണ് വീഡിയോ. മകളെ എടുത്തു നില്‍ക്കുന്ന ബട്‌ലറുടെ മുമ്പിലെത്തി മുട്ടുകുത്തിയിരുന്നാണ് ചാഹല്‍ ഡേറ്റിംഗിന് ക്ഷണിക്കുന്നത്. ബട്‌ലറുടെ മകള്‍ ജോര്‍ജിയയുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് വീഡിയോ പുറത്തുവിട്ടത്.

കോലി 100 സെഞ്ചുറിയടിച്ചേക്കാം; പക്ഷേ സച്ചിന്‍റെ രണ്ട് റെക്കോര്‍ഡുകള്‍ ആര്‍ക്കും തകര്‍ക്കാനാവില്ല

ഈ സീസണില്‍ രാജസ്ഥാനുവേണ്ടി ബൗളിംഗില്‍ തിളങ്ങിയ ചാഹല്‍ ആറ് കളികളില്‍ 11 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്. ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനാവാന്‍ ഏഴ് വിക്കറ്റ് കൂടി മതി ചാഹലിന്. നിലവില്‍ 177 വിക്കറ്റുമായി രണ്ടാം സ്ഥാനത്താണ് ചാഹല്‍. 183 വിക്കറ്റുള്ള മുന്‍ ചെന്നൈ താരം ഡ്വയിന്‍ ബ്രാവോ ആണ് ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍