ഹൈദരാബാദ് മുന്നേറ്റത്തിന്റെ മുനയൊടിച്ച് ആദില്‍ ഖാന്‍; ഹീറോ ഓഫ് ദ മാച്ച്

Published : Feb 28, 2021, 08:23 PM IST
ഹൈദരാബാദ് മുന്നേറ്റത്തിന്റെ മുനയൊടിച്ച് ആദില്‍ ഖാന്‍; ഹീറോ ഓഫ് ദ മാച്ച്

Synopsis

അഞ്ച് ടാക്കിളുകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. 46 ടച്ചുകള്‍ ആദിലിന്റെ കാലില്‍ നിന്നുണ്ടായി. 7.57 റേറ്റിങ് പോയിന്റാണ് ഐഎസ്എല്‍ ആദിലിന് നല്‍കിയിരിക്കുന്നത്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി നടത്തിയ ആക്രമണങ്ങളുടെ മുനയൊടിച്ചത് ഗോവന്‍ പ്രതിരോധതാരം ആദില്‍ ഖാന്‍. ഈ പ്രകടനത്തിന് അദ്ദേഹം ഹീറോ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയെടുക്കുകയും ചെയ്തു. എട്ട് ക്ലിയറന്‍സുകലാണ് ആദില്‍ നടത്തിയത്. അഞ്ച് ടാക്കിളുകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. 46 ടച്ചുകള്‍ ആദിലിന്റെ കാലില്‍ നിന്നുണ്ടായി. 7.57 റേറ്റിങ് പോയിന്റാണ് ഐഎസ്എല്‍ ആദിലിന് നല്‍കിയിരിക്കുന്നത്.

2019 മുതല്‍ ഹൈദരാബാദിന്റെ പ്രതിരോധതാരമായിരുന്നു ആദില്‍ ലോണിലാണ് ഗോവയ്ക്ക് വേണ്ടി കളിക്കുന്നത്. ഹൈദരാബാദിന് വേണ്ടി 16 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ഐ ലീഗിലൂടെയാണ് താരം കരിയര്‍ ആരംഭിക്കുന്നത്. സ്‌പോര്‍ട്ടിംഗ് ഗോവയ്ക്ക് വേണ്ടി കളിച്ചു തുടങ്ങിയ ആദില്‍ പിന്നീട് മോഹന്‍ ബഗാന്‍, ഡല്‍ഹി ഡൈനാമോസ്, ലോണ്‍സ്റ്റാര്‍ കശ്മീര്‍, ഡെംപോ, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു. 2012ല്‍ ഇന്ത്യന്‍ ജേഴ്‌സിയിലും താരം അരങ്ങേറി. 10 മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോള്‍ ഒരു ഗോളും താരം സ്വന്തമാക്കി. 

ഗോവയ്‌ക്കെതിരെ സമനില വഴങ്ങിയതോടെ ഹൈദരാബാദ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ഗോവ അവസാന നാല്‍ ഇടം പിടിക്കുകയും ചെയ്തു.  20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോവയ്ക്ക് 31 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 29 പോയിന്റാണ് ഹൈദരാബാദിന്റെ സമ്പാദ്യം.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി