വിംഗില്‍ അപാരവേഗം, ഹൈദരാബാദ് പ്രതിരോധത്തില്‍ ഉറച്ച കാലുകള്‍; ആകാശ് ഹീറോ ഓഫ് ദ മാച്ച്

By Web TeamFirst Published Feb 13, 2021, 11:03 AM IST
Highlights

മത്സത്തിലെ താരം ആകാശ് മിശ്രയായിരുന്നു. ബാക്ക്‌ലൈനിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഫറ്റോര്‍ഡ: കഴിഞ്ഞ ഒമ്പത് ഐഎസ്എല്‍ മത്സരങ്ങളിലും ഹൈദരാബാദ് എഫ്‌സി തോല്‍വി അറിഞ്ഞിട്ടില്ല. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. 17 മത്സരങ്ങളില്‍ 24 പോയിന്റ്. ഇതില്‍ അഞ്ച് ജയങ്ങള്‍ മാത്രമാണ് ഹൈദരാബാദിനുള്ളത്. മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഒമ്പതെണ്ണം സമനിലയില്‍ അവസാനിച്ചു. ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരായ മത്സരവും സമനിലയായിരുന്നു.

ഇഞ്ചുറി സയമത്ത് നേടിയ ഗോളില്‍ ഹൈദരാബാദ് സമനില പിടിച്ചുവാങ്ങുകയായിരുന്നു. അരിഡാനെ സാന്റാനയാണ് ഹൈദരബാദിന്റെ ഗോള്‍ നേടിയത്. എന്നാല്‍ മത്സത്തിലെ താരം ആകാശ് മിശ്രയായിരുന്നു. ബാക്ക്‌ലൈനിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടീമിന്റെ ഇടതുവിംഗിലാണ് ആകാശ് കളിക്കുന്നത്. 

An integral part of the 🟡⚫ backline 👏 pic.twitter.com/BU7C22ZDu2

— Indian Super League (@IndSuperLeague)

19കാരനായ ആകാശ് അഞ്ച് ടാക്കിളുകളാണ് മത്സരത്തില്‍ പുറത്തെടുത്തത്. നാല് ബ്ലോക്കുകളും യുവതാരത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. രണ്ട് ഇടപെടലുകള്‍ നടത്തിയപ്പോള്‍ മത്സരത്തിലുടനീളം 85 ശതമാനം പാസിംഗ് അക്യുറസി കാണിച്ചു. ഇന്ത്യയുടെ അണ്ടര്‍ 20 ടീമിലൂടെ വളര്‍ന്നുവന്നതാരം ഈ സീസണിലാണ് ഹൈദരാബാദിലെത്തിയത്. 2018-2020 സീസണില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയാണ് കളിച്ചിരുന്നത്. 

അണ്ടര്‍ 20യില്‍ ഏഴ് മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. രണ്ട് ഗോളും നേടി. ഈ സീസണില്‍ ഹൈദരബാദിനായി എല്ലാ മത്സരങ്ങളും താരം കളിച്ചു.

click me!