ഐഎസ്എല്‍ ചാംപ്യന്മാരെ  ഇന്നറിയാം; മുംബൈ സിറ്റി നിലവിലെ ചംപ്യന്മാരായ എടികെ മോഹന്‍ ബഗാനെതിരെ

Published : Mar 13, 2021, 10:15 AM IST
ഐഎസ്എല്‍ ചാംപ്യന്മാരെ  ഇന്നറിയാം; മുംബൈ സിറ്റി നിലവിലെ ചംപ്യന്മാരായ എടികെ മോഹന്‍ ബഗാനെതിരെ

Synopsis

വൈകിട്ട് ഏഴരക്കാണ് ഫൈനല്‍ മത്സരം. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ജയം മുംബൈ സിറ്റിക്കായിരുന്നു.

ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണിലെ ചാംപ്യന്‍മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റിയെ നേരിടും. വൈകിട്ട് ഏഴരക്കാണ് ഫൈനല്‍ മത്സരം. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ജയം മുംബൈ സിറ്റിക്കായിരുന്നു. ആദ്യ പാദത്തില്‍ ഒറ്റഗോളിനും രണ്ടാം പാദത്തില്‍ രണ്ട് ഗോളിനും ജയം. 

ചരിത്രത്തിന്റെ പിന്‍ബലത്തിലാണ് എടികെ ഇതിന് മറുപടി പറയുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ എടികെ ഫൈനലില്‍ എത്തിയിട്ടുണ്ട്. മൂന്ന് തവണയും കപ്പുയര്‍ത്തി. ഇതൊന്ന് ഓര്‍ത്തുവെച്ചോളൂവെന്ന് മുബൈക്ക് മറുപടി. ഗോള്‍ മുഖത്ത് റോയ് കൃഷ്ണ, മന്‍വീര്‍ സിംഗ്, ഡേവിഡ് വില്യംസ് എന്നിവരില്‍ എടികെ ഏറെ പ്രതീക്ഷിക്കുന്നു. 

ബര്‍ത്തളോമ്യൂ ഒഗ്ബച്ചെ, ആഡം ലേ ഫോന്‍ഡ്രേ എന്നിവരുടെ ബൂട്ടുകള്‍ ഇതിന് മറുപടി നല്‍കുമെന്ന് മുംബൈയും. 114 മത്സരങ്ങളാണ് ഐഎസ്എല്ലില്‍ ഇതുവരെ പൂര്‍ത്തിയായത്. 295 ഗോളുകളാണ് ഐഎസ്എല്‍ ഏഴാം സീസണില്‍ പിറന്നത്. നേരത്തെ ലീഗ് ഷീല്‍ഡ് മുംബൈ നേടിയിരുന്നു.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി