ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ

By Web TeamFirst Published Jan 18, 2021, 2:50 PM IST
Highlights

11 കളിയില്‍ 14 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് രണ്ട് തവണ ചാംപ്യന്മാരായിട്ടുള്ള ചെന്നൈയിന്‍. നവാഗതരായ ഈസ്റ്റ് ബംഗാളാവട്ടെ 11 പോയിന്റുമായി ഒന്‍പതാമതും. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സി ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഏഴാം സീസണ്‍ പാതിവഴി പിന്നിട്ടെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകളുമായിട്ടാണ് ചെന്നൈയിന്‍ എഫ്‌സി ഇറങ്ങുന്നത്. ഈസ്റ്റ് ബംഗാള്‍ ആവട്ടെ നില മെച്ചപ്പെടുത്താനും.  ഇരുടീമിനും ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്.

11 കളിയില്‍ 14 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് രണ്ട് തവണ ചാംപ്യന്മാരായിട്ടുള്ള ചെന്നൈയിന്‍. നവാഗതരായ ഈസ്റ്റ് ബംഗാളാവട്ടെ 11 പോയിന്റുമായി ഒന്‍പതാമതും. സ്‌കോര്‍ ചെയ്തതിനേക്കാള്‍ ഗോള്‍ വാങ്ങിക്കൂട്ടിയ ടീമുകളാണ് ഈസ്റ്റ് ബംഗാളും ചെന്നൈയിനും. രണ്ട് ജയം മാത്രം അക്കൗണ്ടിലുള്ള ഈസ്റ്റ് ബംഗാള്‍ 11 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് പതിനാറ് ഗോളാണ്. ചെന്നൈയിനാവട്ടേ പത്ത് ഗോള്‍ നേടിയപ്പോള്‍ 12 എണ്ണം തിരിച്ചുവാങ്ങി. 

ചെന്നൈയിന്‍ അനസാന മത്സരത്തില്‍ ഒഡിഷയെ തോല്‍പിച്ചപ്പോള്‍ ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ അവസാന സെക്കന്‍ഡില്‍ തോല്‍വി ഒഴിവാക്കിയ ആശ്വാസത്തിലാണ്. ഇഞ്ചുറി ടൈം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആയിന്നു ഈസ്റ്റ് ബംഗാളിന്റെ സമനില ഗോള്‍. ആദ്യപാദത്തില്‍ ഈസ്റ്റ് ബംഗാളും ചെന്നൈയിനും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.

click me!