ഐഎസ്എല്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ എഫ്‌സി ഗോവ ഇന്ന് ഒഡീഷയ്‌ക്കെതിരെ

Published : Feb 17, 2021, 10:25 AM IST
ഐഎസ്എല്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ എഫ്‌സി ഗോവ ഇന്ന് ഒഡീഷയ്‌ക്കെതിരെ

Synopsis

ഇന്ന് ജയിച്ചാല്‍ ഗോവയ്ക്ക് ഹൈദരാബാദിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്. 18 മത്സരങ്ങില്‍ 27 പോയിന്റാണ് ഹൈദരാബാദിനുള്ളത്.  

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ എഫ് സി ഗോവ ഇന്ന് ഒഡിഷയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 17 കളിയില്‍ 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോവ. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോവയ്ക്ക് ജയം അനിവാര്യമാണ്. ഇതേസമയം, പത്ത് കളിയും തോറ്റ ഒഡിഷ വെറും ഒന്‍പത് പോയിന്റുമായി അവസാന സ്ഥാനത്തും. സീസണിലെ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോവ ഒറ്റ ഗോളിന് ഒഡിഷയെ തോല്‍പിച്ചിരുന്നു.

ഇന്ന് ജയിച്ചാല്‍ ഗോവയ്ക്ക് ഹൈദരാബാദിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്. 18 മത്സരങ്ങില്‍ 27 പോയിന്റാണ് ഹൈദരാബാദിനുള്ളത്. ഇന്നലെ കേരള ബ്ലാസ്‌റ്റേഴ്‌സിനെയാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് നാലുഗോളും വഴങ്ങിയത്. 

ഫ്രാന്‍സിസ്‌കോ സാന്‍ഡാസ രണ്ടുഗോള്‍ നേടി. അഡ്രിയന്‍ സാന്റാന, യാവോ വിക്ടര്‍ എന്നിവരാണ് ഹൈദരാബാദിന്റെ മറ്റ് സ്‌കോറര്‍മാര്‍. പ്രതിരോധ നിരയുടെ പിഴവാണ് ഹൈദരാബാദിനെതിരെയും ബ്ലാസ്റ്റേഴ്‌സിന് നാണക്കേടായത്. എട്ടാം തോല്‍വി നേരിട്ട ബ്ലാസ്റ്റേഴ്‌സാണ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീം. 33 ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും പത്താം സ്ഥാനത്താണ്.

തോല്‍വിക്കൊടുവില്‍ പരിശീലകന്‍ കിബു വികൂനയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയിരുന്നു. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 18 മത്സരങ്ങളില്‍ 16 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി