ഐഎസ്‌എല്ലിൽ ഇന്ന് കൊൽക്കത്ത ഡർബി; പകരം വീട്ടാന്‍ ഈസ്റ്റ് ബംഗാള്‍

By Web TeamFirst Published Feb 19, 2021, 10:58 AM IST
Highlights

ഈസ്റ്റ് ബംഗാൾ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും. 

മഡ്‌ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് കൊൽക്കത്ത ഡർബി. ഈസ്റ്റ് ബംഗാൾ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. 

17 കളിയിൽ 36 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള എടികെ ബഗാൻ പ്ലേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. പതിനേഴ് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാളിന് പ്ലേ ഓഫ് പ്രതീക്ഷയില്ല. ഐഎസ്‌എൽ ചരിത്രത്തിലെ രണ്ടാമത്തെ കൊൽക്കത്ത ഡർബിയാണിത്. ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ എടികെ മോഹന്‍ ബഗാൻ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു. അന്നത്തെ തോൽവിക്ക് പകരം വീട്ടാനാവും ഈസ്റ്റ് ബംഗാൾ ഇറങ്ങുക.

പ്രതീക്ഷ കാത്ത് നോര്‍ത്ത് ഈസ്റ്റ്

ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിൻ എഫ്‌സിയെ ഇഞ്ചുറിടൈമിൽ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. തൊണ്ണൂറ്റിനാലാം മിനിറ്റിൽ ലൂയിസ് മച്ചാഡോ നേടിയ ഗോളാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഉറപ്പിച്ച തോൽവിയിൽ നിന്ന് രക്ഷിച്ചത്. ഇമ്രാൻ ഖാനും ഡെഷോൺ ബ്രൗണുമാണ് നോർത്ത് ഈസ്റ്റിന്റെ മറ്റ് ഗോളുകൾ നേടിയത്. 

ചെന്നൈയിനായി ലാലിയസുവാല ചാങ്‌തേ രണ്ടും മാനുവൽ ബ്രൂണോ ഒരുഗോളും നേടി. ലീഗിൽ മൂന്നും നാലും അഞ്ചും സ്ഥാനക്കാരായ ഹൈദരാബാദിനും ഗോവയ്ക്കും നോർത്ത് ഈസ്റ്റിനും 27 പോയിന്റ് വീതമാണിപ്പോൾ. ഗോൾ ശരാശരിയാണ് ടീമുകൾ തമ്മിലുള്ള വ്യത്യാസം.

ചന്തം ചാങ്‌തേ; ഇരട്ട ഗോളുമായി വീണ്ടും ഹീറോ

click me!