കടം വീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍

By Web TeamFirst Published Jan 31, 2021, 9:55 AM IST
Highlights

തുടക്കത്തിലേ തകര്‍ച്ചയ്‌ക്ക് ശേഷം പ്രകടനം മെച്ചപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ അഞ്ച് കളിയിൽ തോറ്റിട്ടില്ല. 

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. സീസണിലെ 15-ാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന്‍ ആണ് എതിരാളികള്‍. രാത്രി 7.30നാണ് മത്സരം. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ചെന്നൈയിന്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും ഏറ്റുമുട്ടും. 

കടം വീട്ടാനും കൊൽക്കത്തയുടെ ഹുങ്ക് തകര്‍ക്കാനും കൊമ്പന്മാര്‍ക്കുള്ള അവസരമാണിത്. തുടക്കത്തിലേ തകര്‍ച്ചയ്‌ക്ക് ശേഷം പ്രകടനം മെച്ചപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ അഞ്ച് കളിയിൽ തോറ്റിട്ടില്ല. റഫറിയുടെ പിഴവില്‍ ജയം കൈവിട്ട ശേഷം കളത്തിലേക്ക് തിരിച്ചെത്തുന്ന ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോഴുമുണ്ട്.

ഉദ്ഘാടന മത്സരത്തിൽ തോറ്റെങ്കിലും എടികെ മോഹന്‍ ബഗാനുമായി വലിയ വ്യത്യാസമില്ലെന്നാണ് കോച്ച് കിബുവിന്‍റെ വിശ്വാസം. ഗംഭീര തുടക്കത്തിനുശേഷം ഇടയ്‌ക്ക് താളം നഷ്ടമായ കൊൽക്കത്തന്‍ വമ്പന്മാര്‍ അവസാന നാല് മത്സരത്തിൽ രണ്ടിൽ തോറ്റു. ആദ്യ ഒന്‍പത് മത്സരത്തിൽ മൂന്ന് ഗോള്‍ മാത്രം വഴങ്ങിയ എടികെ മോഹന്‍ ബഗാന്‍ കഴിഞ്ഞ നാല് കളിയിൽ നാല് ഗോള്‍ വഴങ്ങി. 

മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു; റയലിന് ലെവാന്‍റെയുടെ ഷോക്ക്

പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിക്കുക തന്നെയാകും ഹബാസിന്‍റെ പ്രധാന ദൗത്യം. 13 കളിയിൽ 24 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് എടികെ മോഹന്‍ ബഗാന്‍. 15 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്തും. 

മുംബൈക്ക് വീണ്ടും നോര്‍ത്ത് ഈസ്റ്റ് പൂട്ട്

ഐഎസ്എല്ലില്‍ മുംബൈ സിറ്റിയുടെ വിജയക്കുതിപ്പിന് തടയിട്ട് വീണ്ടും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. സീസണിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറുന്ന മുംബൈയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് ഞെട്ടിച്ചത്. ആദ്യ 10 മിനിറ്റിനുള്ളിൽ ഡെഷോൺ ബ്രൗൺ നേടിയ രണ്ട് ഗോളാണ് ജയം ഒരുക്കിയത്. 85-ാം മിനിറ്റില്‍ ആഡം ലെ ഫോണ്ട്രെ ആശ്വാസ ഗോള്‍ നേടി. 

സീസണിൽ രണ്ടാം തവണയാണ് മുംബൈയെ നോര്‍ത്ത് ഈസ്റ്റ് തോൽപ്പിക്കുന്നത്. 14 കളിയിൽ 21 പോയിന്‍റുമായി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോറ്റെങ്കിലും 14 കളിയിൽ 30 പോയിന്‍റുമായി മുംബൈ സിറ്റി ഒന്നാം സ്ഥാനത്ത് തുടരും. 

നോര്‍ത്ത് ഈസ്റ്റിന്‍റെ ജമൈക്കന്‍ കരുത്ത്; ഡെഷോണ്‍ ബ്രൗണ്‍ കളിയിലെ താരം
    

click me!