മുംബൈയെ തളയ്‌ക്കുമോ ഈസ്റ്റ് ബംഗാള്‍; മത്സരം വൈകിട്ട്

Published : Jan 22, 2021, 01:43 PM ISTUpdated : Jan 22, 2021, 01:46 PM IST
മുംബൈയെ തളയ്‌ക്കുമോ ഈസ്റ്റ് ബംഗാള്‍; മത്സരം വൈകിട്ട്

Synopsis

ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിൻ എഫ്‌സിയെ എടികെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു.

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് ഗോവയിലാണ് കളി. 11 മത്സരങ്ങളില്‍നിന്ന് 26 പോയിന്റുള്ള മുംബൈ സിറ്റിയാണ് ലീഗില്‍ ഒന്നാമത്. 12 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്തുമാണ്. 

പത്താം സ്ഥാനത്തെങ്കിലും അവസാന ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ഈസ്റ്റ് ബംഗാളിന്‍റെ വരവ്. ആദ്യ അഞ്ചില്‍ നാല് മത്സരങ്ങളും തോറ്റ ശേഷമായിരുന്നു തിരിച്ചുവരവ്. എങ്കിലും സീസണില്‍ വിസ്‌മയ പ്രകടനം കാഴ്‌ചവെക്കുന്ന മുംബൈക്കെതിരെ ജയിക്കുക എളുപ്പമല്ലെന്ന് ഈസ്റ്റ് ബംഗാള്‍ സഹപരിശീലകന്‍ റെനഡി സിംഗ് സമ്മതിക്കുന്നു. 

അതേസമയം അവസാന പത്ത് മത്സരങ്ങളിലും തോല്‍വി രുചിച്ചിട്ടില്ല മുംബൈ സിറ്റി എഫ്‌സി. മൂന്ന് മത്സരങ്ങള്‍ കൂടി ഇതേ നിലയില്‍ പോയാല്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായി 12 മത്സരങ്ങളെന്ന എഫ്‌സി ഗോവയുടെ റെക്കോര്‍ഡ് അവര്‍ക്ക് മറികടക്കാം. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈ ജയിച്ചിരുന്നു. 

ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിൻ എഫ്‌സിയെ എടികെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. ഡേവിഡ് വില്യംസാണ് വിജയഗോള്‍ നേടിയത്. 12 മത്സരങ്ങളില്‍നിന്ന് 24 പോയിന്റുള്ള എടികെ മോഹൻ ബഗാൻ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 15 പോയിന്‍റുള്ള ചെന്നൈയിന്‍ എഫ്‌സി ആറാം സ്ഥാനത്തും. 

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി