അത്ഭുതങ്ങളില്ലാത്ത ആദ്യപകുതി; ഹൈദരാബാദ്-ജെംഷഡ്‌പൂര്‍ ഗോള്‍രഹിതം

Published : Dec 02, 2020, 08:17 PM ISTUpdated : Dec 02, 2020, 08:33 PM IST
അത്ഭുതങ്ങളില്ലാത്ത ആദ്യപകുതി; ഹൈദരാബാദ്-ജെംഷഡ്‌പൂര്‍ ഗോള്‍രഹിതം

Synopsis

ഹൈദരാബാദ് 4-2-3-1 ശൈലിയില്‍ അരിഡാനെയെ ഏക സ്‌ട്രൈക്കറാക്കിയപ്പോള്‍ ജെംഷഡ്‌പൂര്‍ 4-3-3 ശൈലിയാണ് സ്വീകരിച്ചത്. 

വാസ്‌കോ: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സി-ജെംഷഡ്‌പൂര്‍ എഫ്‌സി ആദ്യപകുതി ഗോള്‍രഹിതം. ഓണ്‍ടാര്‍ഗറ്റ് ശ്രമങ്ങള്‍ കുറഞ്ഞതാണ് ഇരു ടീമുകള്‍ക്കും തിരിച്ചടിയായത്. 

സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ വന്‍ മാറ്റങ്ങള്‍

ഹൈദരാബാദ് 4-2-3-1 ശൈലിയില്‍ അരിഡാനെയെ ഏക സ്‌ട്രൈക്കറാക്കിയപ്പോള്‍ ജെംഷഡ്‌പൂര്‍ 4-3-3 ശൈലിയാണ് സ്വീകരിച്ചത്. ഹൈദരാബാദ് നാല് മാറ്റങ്ങളുമായി ഇറങ്ങിയപ്പോള്‍ ലിസ്റ്റണ് സീസണില്‍ ആദ്യമായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അവസരമൊരുങ്ങി. രണ്ട് മാറ്റങ്ങളായിരുന്നു ജെംഷഡ്‌പൂരിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍. 

ആദ്യപകുതിയുടെ തുടക്കത്തില്‍ ലോംഗ് പാസുകളുമായാണ് ഇരു ടീമും കളിച്ചത്. കൃത്യമായി ഗോള്‍ബാറിനെ ലക്ഷ്യമിട്ടുള്ള വമ്പന്‍ ആക്രമണങ്ങളോ പ്രത്യാക്രമണങ്ങളോ കണ്ടില്ല. 12-ാം മിനുറ്റില്‍ ഹൈദരാബാദിനായി ലിസ്റ്റണ‍് എടുത്ത ലോംഗ് ഫ്രീകിക്ക് ക്രോസ് ബാറിനെ തൊട്ടുരുമി മുകളിലൂടെ കടന്നുപോയി. 24-ാം മിനുറ്റില്‍ സുവര്‍ണാവസരം ജെംഷഡ്‌പൂരിന്‍റെ ജാക്കി ചന്ദ് സിംഗ് പാഴാക്കി. 38-ാം മിനുറ്റില്‍ യാസിറിന്‍റെ ലോംഗ് റേഞ്ചര്‍ ശ്രമവും പാളി. 

മത്സരത്തിലെ ഏറ്റവും മികച്ച ശ്രമങ്ങളിലൊന്ന് 41-ാം മിനുറ്റില്‍ ഹൈദരാബാദിന്‍റെ ഹാളിചരണിന്‍റെ കാലുകളില്‍ നിന്നായിരുന്നു. വിക്‌ടോറില്‍ നിന്ന് ക്രോസ് സ്വീകരിച്ച ഹാളിചരണ്‍ വളഞ്ഞൊരു ഷോട്ടിന് ശ്രമിച്ചെങ്കിലും ഫാര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ട് മിനുറ്റ് അധികസമയവും ഇരു ടീമും മുതലാക്കിയില്ല. 

ജഡേജയുടെ സിക്സിന് കമന്‍ററി പറയേണ്ടിവന്ന മഞ്ജരേക്കറുടെ 'ഗതികേട്'; ട്രോളുമായി ആരാധകര്‍

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി