ആദ്യ പകുതിയില്‍ എടികെയെ മുള്‍മുനയില്‍ നിര്‍ത്തി ജംഷഡ്പൂര്‍; ഒരടി മുന്നില്‍

Published : Dec 07, 2020, 08:26 PM IST
ആദ്യ പകുതിയില്‍ എടികെയെ മുള്‍മുനയില്‍ നിര്‍ത്തി ജംഷഡ്പൂര്‍; ഒരടി മുന്നില്‍

Synopsis

4-1-4-1 ഫേര്‍മേഷനില്‍ കളി തുടങ്ങിയ ജംഷഡ്പൂര്‍ കളിയുടെ തുടക്കം മുതലേ എ ടികെയെ സമ്മര്‍ദ്ദത്തിലാക്കി. പതിമൂന്നാം മിനിറ്റില്‍ തന്നെ മുഷബിര്‍ ജംഷഡ്പൂരിനെ മുന്നിലെത്തിച്ചുവെന്ന് കരുതിയെങ്കിലും നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്കാണ് ഷോട്ട് പോയത്.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ സീസണിലെ തുടര്‍ച്ചയായ നാലാം ജയത്തിനായി ഇറങ്ങിയ എടികെ മോഹന്‍ ബഗാനെതിരെ ആദ്യപകുതിയില്‍ ജംഷഡ്പൂര്‍ എഫ് സി ഒരു ഗോളിന് മുന്നില്‍. 30-ാം മിനിറ്റില്‍ മോണ്‍റോയിയുടെ കോര്‍ണറില്‍ നിന്ന് നെറിയസ് വാല്‍സ്കിസാണ് ജംഷഡ്ഫൂരിനെ മുന്നിലെത്തിച്ചത്.

4-1-4-1 ഫേര്‍മേഷനില്‍ കളി തുടങ്ങിയ ജംഷഡ്പൂര്‍ കളിയുടെ തുടക്കം മുതലേ എ ടികെയെ സമ്മര്‍ദ്ദത്തിലാക്കി. പതിമൂന്നാം മിനിറ്റില്‍ തന്നെ മുഷബിര്‍ ജംഷഡ്പൂരിനെ മുന്നിലെത്തിച്ചുവെന്ന് കരുതിയെങ്കിലും നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്കാണ് ഷോട്ട് പോയത്. 26-ാം മിനിറ്റില്‍ വീണ്ടും ജംഷഡ്പൂരിന് അവസരം ലഭിച്ചെങ്കിലും ഗോള്‍വല കുലുക്കാനായില്ല.

ആദ്യപകുതിയില്‍ ജംഷഡ്പൂര്‍ ലക്ഷ്യത്തിലേക്ക് അഞ്ച് ഷോട്ടുകള്‍ തൊടുത്തപ്പോള്‍ ബഗാന് ഒരു ഷോട്ട് മാത്രമാണ് തൊടുക്കാനായത്. പന്തടക്കത്തിലും പാസിംഗിലും ഇരുടീമുകളും ഏകേദേശം തുല്യത പാലിച്ചു.

ഇതുവരെ കളിച്ച മൂന്നിലും ജയം നേടിയ ടീമാണ് എടികെ. മൂന്നില്‍ ഒന്നില്‍ പോലും ജംഷഡ്പൂരിന് ജയിക്കാനായിട്ടില്ല. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് അവര്‍ക്കുള്ളത്.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി