ബംഗലൂരുവിന്‍റെ ബ്രസീലിയന്‍ കരുത്ത്; ക്ലെയ്റ്റന്‍ സില്‍വ കളിയിലെ താരം

By Web TeamFirst Published Dec 17, 2020, 10:42 PM IST
Highlights

ബ്രസീലുകാരനാണെങ്കിലും തായ്‌ലന്‍ഡില്‍ നിന്നാണ് സില്‍വയുടെ മികവ് ലോകം അറിഞ്ഞത്. 2012ല്‍ തായ്‌ലന്‍ഡ് ക്ലബ്ബായ ബിഇസി ടേറോ സസാസനക്കായി മൂന്നൂവര്‍ഷ കരാറില്‍ ഒപ്പിട്ട സില്‍വ അരങ്ങേറ്റ സീസണില്‍ തന്നെ തായ് ലീഗില്‍ സസാനയെ ചാമ്പ്യന്‍മാരാക്കുന്നകില്‍ നിര്‍ണായക പങ്കുവഹിച്ചു.

പനജി: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ബംഗലൂരു എഫ് സി ഒഡീഷ എഫ്‌സിയെ മറികടന്നപ്പോള്‍ കളിയിലെ താരമായത് ബംഗലൂരുവിന്‍റെ ബ്രസീലിയന്‍ താരം ക്ലെയ്റ്റന്‍ സില്‍വ. കഴിഞ്ഞ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ സ്കോര്‍ ചെയ്ത സില്‍വ ഇത്തവണ ഒഡീഷക്കെതിരെയും ഗോള്‍വല ചലിപ്പിച്ചു. ഒഡീഷക്കെതിരെ സീസണിലെ മൂന്നാം ഗോളും ഒപ്പം കളിയിലെ ഹീറോ ഓഫ് ദ മാച്ചും സ്വന്തമാക്കിയാണ് സില്‍വ ഗ്രൗണ്ട് വിട്ടത്.ഒഡിഷക്കെതിരെ മൂന്ന് അവസരങ്ങള്‍ സൃഷ്ടിച്ച സില്‍വ 81.9 റേറ്റിംഗ് പോയന്‍റ് നേടിയാണ് കളിയിലെ താരമായത്.

Enterprising and Energetic!

A performance worthy of the accolade 👏 pic.twitter.com/oUhWyfL63m

— Indian Super League (@IndSuperLeague)

ബ്രസീലുകാരനാണെങ്കിലും തായ്‌ലന്‍ഡില്‍ നിന്നാണ് സില്‍വയുടെ മികവ് ലോകം അറിഞ്ഞത്. 2012ല്‍ തായ്‌ലന്‍ഡ് ക്ലബ്ബായ ബിഇസി ടേറോ സസാസനക്കായി മൂന്നൂവര്‍ഷ കരാറില്‍ ഒപ്പിട്ട സില്‍വ അരങ്ങേറ്റ സീസണില്‍ തന്നെ തായ് ലീഗില്‍ സസാനയെ ചാമ്പ്യന്‍മാരാക്കുന്നകില്‍ നിര്‍ണായക പങ്കുവഹിച്ചു. ആ സീസണില്‍ 24 ഗോള്‍ നേടിയ സസാന ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകവും സില്‍വക്കായിരുന്നു.

2013 മാര്‍ച്ചില്‍ തായ് ലീഗിലെ ആ മാസത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട സില്‍വ ആ വര്‍ഷത്തെ മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. തായ്‌ലന്‍ഡില്‍ 100 ലീഗ് ഗോളുകള്‍ നേടുന്ന ആദ്യ വിദേശ ഫുട്ബോള്‍ താരമാണ് സില്‍വ.

പിന്നീട് ചൈനാ ലീഗില്‍ ഷാംഗ്‌ഹായ് ഷെന്‍ക്സിനായി പന്തു തട്ടിയ സില്‍വ അവിടെ ന്നാണ് ഈ സീസണില്‍ ബംഗലൂരു എഫ്‌സിയിലെത്തിയത്. സീസണില്‍ ഇതുവരെ ബംഗലൂരുവിനായി മൂന്ന് ഗോളുള്‍ നേടി ഐഎസ്എല്ലിലും സില്‍വ തന്‍റെ വരവറിയിച്ചു.

Powered By

click me!