ഐഎസ്എല്‍: ആവേശപ്പോരില്‍ ജംഷഡ്‌പൂരിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍

Published : Feb 07, 2021, 07:07 PM IST
ഐഎസ്എല്‍: ആവേശപ്പോരില്‍ ജംഷഡ്‌പൂരിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍

Synopsis

കളി തുടങ്ങി ആറാം മിനിറ്റില്‍ മാറ്റി സ്റ്റെയ്ന്‍മാന്‍റെ ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ആദ്യം ലീഡെടുത്തത്. 68ാം മിനിറ്റില്‍ മാറ്റി സ്റ്റെയിന്‍മാന്‍റെ പാസില്‍ നിന്ന് ആന്‍റണി പില്‍കിംഗ്‌ടണ്‍ ഈസ്റ്റ് ബംഗാളിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

മഡ്ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ഈസ്റ്റ് ബംഗാള്‍. ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ഒരു ഗോളിന് മുന്നിലായിരുന്നു.

കളി തുടങ്ങി ആറാം മിനിറ്റില്‍ മാറ്റി സ്റ്റെയ്ന്‍മാന്‍റെ ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ആദ്യം ലീഡെടുത്തത്.
68ാം മിനിറ്റില്‍ മാറ്റി സ്റ്റെയിന്‍മാന്‍റെ പാസില്‍ നിന്ന് ആന്‍റണി പില്‍കിംഗ്‌ടണ്‍ ഈസ്റ്റ് ബംഗാളിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 83ാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്‌ലിയിലൂടെ ഒരു ഗോള്‍ മടക്കി ജംഷഡ്പൂര്‍ സമനില ഗോളിനായി പൊരുതിയെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം വഴങ്ങിയില്ല.

ബെംഗലൂരു എഫ്‌സിക്കെതിരെ തോറ്റ ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങിയത്. ആറാം മിനിറ്റില്‍ നാരായണ്‍ ദാസെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു സ്റ്റെയ്ന്‍മാന്‍റെ ഹെഡ്ഡര്‍ ഗോള്‍. ജയിച്ചിരുന്നെങ്കില്‍ ബെംഗലൂരുവിനെ മറികടന്ന് പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറാമായിരുന്ന ജംഷഡ്പൂരിന് തോല്‍വിയോടെ ഏഴാം സ്ഥാനത്ത് തുടരുന്നു.

ജയത്തോടെ 16 കളികളില്‍ 16 പോയന്‍റുമായി ഈസ്റ്റ് ബംഗാള്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പത്താം സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാം സ്ഥാനത്തേക്ക് കയറി. അഞ്ച് മത്സരങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു മത്സരം ജയിക്കുന്നത്.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി