ഗോവന്‍ മധ്യനിരയിലെ സ്പാനിഷ് കരുത്ത്, കളിയിലെ താരമായി ജോര്‍ജെ മെന്‍ഡോസ

By Web TeamFirst Published Dec 12, 2020, 10:00 PM IST
Highlights

സ്പാനിഷ് വമ്പന്‍മാരായ അതലറ്റിക്കോ മാഡ്രിഡിന്‍രെ ബി ടീമില്‍ പന്ത് തട്ടിയിട്ടുളള താരമാണ് മെന്‍ഡോസ. സ്പാനിഷ് സെഗുണ്ട ബി ഡിവിഷനില്‍ കളിക്കുന്ന ബലാറസില്‍ നിന്നാണ് മെന്‍ഡോസ എഫ്‌സി ഗോവയിലെത്തിയത്.

പനജി: ഗോവന്‍ മധ്യനിരയിലെ സ്പാനിഷ് കരുത്താണ് ജോര്‍ജെ ഓര്‍ത്തിസ് മെന്‍ഡോസ. ഒഡീഷയെ കീഴടക്കി എഫ്‌സി ഗോവ ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് 28കാരനായ മെന്‍ഡോസയായിരുന്നു. 6.09 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് മെന്‍ഡോസ ഒഡീഷക്കെതിരെ ഹീറോ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്പാനിഷ് വമ്പന്‍മാരായ അതലറ്റിക്കോ മാഡ്രിഡിന്‍രെ ബി ടീമില്‍ പന്ത് തട്ടിയിട്ടുളള താരമാണ് മെന്‍ഡോസ. സ്പാനിഷ് സെഗുണ്ട ബി ഡിവിഷനില്‍ കളിക്കുന്ന ബലാറസില്‍ നിന്നാണ് മെന്‍ഡോസ എഫ്‌സി ഗോവയിലെത്തിയത്. ബലാറസില്‍ കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങള്‍ കളിച്ച മെന്‍ഡോസ എട്ട് ഗോളും സ്വന്തമാക്കിയിരുന്നു.

And completing the clean sweep of the awards for is Jorge Ortiz, who takes home the Hero of the Match award following his outstanding display! pic.twitter.com/uyPro9iL8C

— Indian Super League (@IndSuperLeague)

2018 സീസണിലാണ് മെന്‍ഡോസ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ബി ടീമില്‍ കളിച്ചത്. 19 മത്സരങ്ങള്‍ അത്‌ലറ്റിക്കോയ്ക്കായി ബൂട്ടണിഞ്ഞ മെന്‍ഡോസ മൂന്ന് ഗോളും സ്വന്തമാക്കി. അത്‌ലറ്റിക്കോയെ കൂടാതെ നിരവധി സ്പാനിഷ് ക്ലബുകളില്‍ മെന്‍ഡോസ പന്ത് തട്ടിയിട്ടുണ്ട്.

സീസണ് മുമ്പ് മെന്‍ഡോസയെ ടീമിലെത്തിക്കാനായി മുംബൈ സിറ്റി എഫ്‌സിയും ശ്രമിച്ചിരുന്നു. എന്നാല്‍ എഫ്‌സി ഗോവ തിരഞ്ഞെടുക്കാനാണ് മെന്‍ഡോസ താല്‍പര്യം പ്രകടിപ്പിച്ചത്.

Powered By

click me!