ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്

Published : Feb 23, 2021, 10:09 PM IST
ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്

Synopsis

55-ാം മിനിറ്റില്‍ ഈസറ്റ് ബംഗാള്‍ പ്രതിരോധനിരയിലെ സാര്‍ത്ഥക് ഗോലൂയിയുടെ സെല്‍ഫ് ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ലീഡുയര്‍ത്തി. നോര്‍ത്ത് ഈസ്റ്റിന്‍റെ നിം ഡോര്‍ജെയുടെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഗൊലൂയിയുടെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു.

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ഇമ്രാന്‍ ഖാന്‍റെ പാസില്‍ നിന്ന് മലയാളി താരം വി പി സുഹൈര്‍ നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് ലീഡെഡുത്തത്.

55-ാം മിനിറ്റില്‍ ഈസറ്റ് ബംഗാള്‍ പ്രതിരോധനിരയിലെ സാര്‍ത്ഥക് ഗോലൂയിയുടെ സെല്‍ഫ് ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ലീഡുയര്‍ത്തി. നോര്‍ത്ത് ഈസ്റ്റിന്‍റെ നിം ഡോര്‍ജെയുടെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഗൊലൂയിയുടെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. 71ാം മിനിറ്റില്‍ രാജു ഗെയ്‌ക്ക്വാദ് രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പു കാര്‍ഡും കണ്ട് പുറത്തുപോയതിനെത്തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ പത്തുപേരായി ചുരുങ്ങി.

87ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന് പ്രായശ്ചിത്തം ചെയ്ത് സാര്‍ത്ഥക് ഗൊലൂയി ഈസ്റ്റ് ബംഗാളിനായി ഒരു ഗോള്‍ മടക്കി. അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി ഈസ്റ്റ് ബംഗാള്‍ പൊരുതി നോക്കിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം വഴങ്ങിയില്ല. ജയത്തോടെ 19 കളികളില്‍ 30 പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

19 കളികളില്‍ 28 പോയന്‍റുള്ള ഹൈദരാബാദ് എഫ്‌സി അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ കരുത്തരായ എഫ്‌സി ഗോവയെ മറികടന്നാലെ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവു. നോര്‍ത്ത് ഈസ്റ്റിനാകട്ടെ അവസാന മത്സരം പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സുമായാണ്.ഗോവക്ക് അവസാന മത്സരത്തില്‍ സമനില നേടിയാലും പ്ലേ ഓഫിലെത്താം. ഇന്നത്തെ തോല്‍വിയോടെ 19 കളികളില്‍ 17 പോയന്‍റുമായി ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുന്നു.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി