ആവേശപ്പോരില്‍ ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ്

Published : Feb 04, 2021, 09:40 PM ISTUpdated : Feb 04, 2021, 10:54 PM IST
ആവേശപ്പോരില്‍ ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ്

Synopsis

കളി തീരാന്‍ പത്തു മിനിറ്റ് ശേഷിക്കെ അമര്‍ജിത്തിലൂടെ ലീഡെടുത്ത് വീണ്ടും വിജയം സ്വപ്നം കണ്ട ഗോവയെ മൂന്ന് മിനിറ്റിനകം വീണ്ടുമൊരു പെനല്‍റ്റി ഗോളിലൂടെ ഗലെഗോ ഒപ്പമെത്തിച്ചു. 41ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ലൂയിസ് മച്ചാഡോയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയാണ് ഗലേഗോ ഗോളാക്കി മാറ്റിയത്.  

മഡ്ഗാവ്: ഐഎസ്എല്ലില്‍ ആവേശം ആവോളം നിറഞ്ഞ പോരാട്ടത്തില്‍ എഫ് സി ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. 21-ാം മിനിറ്റില്‍ അലക്സാണ്ടര്‍ ജെസുരാജിലൂടെ മുന്നിലെത്തിയ ഗോവയെ 41ാം മിനിറ്റില്‍ ഫെഡറിക്കോ ഗാലിഗോ എടുത്ത പെനല്‍റ്റി ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പം പിടിച്ചു.

കളി തീരാന്‍ പത്തു മിനിറ്റ് ശേഷിക്കെ അമര്‍ജിത്തിലൂടെ ലീഡെടുത്ത് വീണ്ടും വിജയം സ്വപ്നം കണ്ട ഗോവയെ മൂന്ന് മിനിറ്റിനകം വീണ്ടുമൊരു പെനല്‍റ്റി ഗോളിലൂടെ ഗാലിഗോ ഒപ്പമെത്തിച്ചു. 41ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ലൂയിസ് മച്ചാഡോയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയാണ് ഗാലിഗോ ഗോളാക്കി മാറ്റിയത്.

80ാം മിനിറ്റില്‍ അമര്‍ജിത് സിംഗ് ഗോവയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും മൂന്ന് മിനിറ്റിനകം അശുതോഷ് മെഹ്ത്തയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റി ഗാലിഗോ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചു.

സമനിലയോടെ 15 കളികളില്‍ 22 പോയന്‍റ് വീതമുള്ള ഗോവ മൂന്നാമതും നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും തുടരുന്നു. ഇതേ പോയന്‍റുള്ള ഹൈദരാബാദ് എഫ്‌സിയാണ് ഗോള്‍ വ്യത്യാസത്തില്‍ നാലാം സ്ഥാനത്ത്.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി