മധ്യനിരയിലെ അമരക്കാരന്‍; നോര്‍ത്ത് ഈസ്റ്റിന്‍റെ ലാലെംങ്മാവിയ കളിയിലെ താരം

Published : Feb 07, 2021, 10:29 PM IST
മധ്യനിരയിലെ അമരക്കാരന്‍; നോര്‍ത്ത് ഈസ്റ്റിന്‍റെ ലാലെംങ്മാവിയ കളിയിലെ താരം

Synopsis

20 വയസുകാരനായ താരം ഇതുവരെ ദേശീയ ടീമില്‍ അരങ്ങേറിയിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ അണ്ടര്‍ 17 ടീമിന് വേണ്ടി 25 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്.

ഫറ്റോര്‍ഡ: ഹൈദരാബാദ് എഫ്‌സിക്കെതിരായ ഐഎസ്എല്‍ മത്സരത്തിലെ ഹീറോയായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് താരം ലാലെംങ്മാവിയ. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചെങ്കിലും താരം മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 32 ടച്ചുകളും 27 പാസുകളും ലക്ഷ്യത്തിലേക്ക് പായിച്ച ഒരു ഷോട്ടും ഒരു ഇന്‍റര്‍സെപ്ഷനുമായി കളം നിറഞ്ഞു കളിച്ച 20കാരന്‍ 6.7 റേറ്റിംഗ് പോയന്‍റോടെയാണ് ഹീറോ ഓഫ് ദ് മാച്ചായത്.

20 വയസുകാരനായ താരം ഇതുവരെ ദേശീയ ടീമില്‍ അരങ്ങേറിയിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ അണ്ടര്‍ 17 ടീമിന് വേണ്ടി 25 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്.

ഇതുവരെ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 2017 മുതല്‍ 2019 വരെ ഇന്ത്യന്‍ ആരോസിന് വേണ്ടിയും കളിച്ചു. 15 മത്സരങ്ങളില്‍ ഒരു ഗോളാണ് താരം നേടിയത്. ഈ സീസണില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിലും  ലാലെംങ്മാവിയ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Powered By

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി