ബ്ലാസ്റ്റേഴ്സിന്‍റെ കൊമ്പൊടിച്ച ഇരട്ടച്ചങ്കന്‍; ഡീഗോ മൗറാഷ്യോ കളിയിലെ താരം

By Web TeamFirst Published Jan 7, 2021, 10:26 PM IST
Highlights

2011ല്‍ തെക്കേ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ച ബ്രസീലിന്‍റെ അണ്ടര്‍ 20 ടീമില്‍ യൂറോപ്യന്‍ ഫുട്ബോളിലെ ഇന്നത്തെ സൂപ്പര്‍ താരങ്ങളായ ഫിലിപ്പെ കുട്ടീഞ്ഞോ, നെയ്മര്‍, കാസിമറോ, ഓസ്കാര്‍, ഫിലിപ്പെ ആന്‍ഡേഴ്സണ്‍, റോബര്‍ട്ട് ഫിര്‍മിനോ എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്.

മഡ്ഗാവ്: ആക്രമണത്തിലും പ്രത്യാക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒഡീഷ എഫ് സി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച് ഐഎസ്എല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത് ഡീഗോ മൗറീഷ്യോയുടെ ബ്രസീലുകാരന്‍റെ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു. രണ്ടാം പകുതിയില്‍ 10 മിനിറ്റിന്‍റെ ഇടവേളയില്‍ മൗറീഷ്യോ ഏല്‍പ്പിച്ച ഇരട്ടപ്രഹരമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയപ്രതീക്ഷകള്‍ തവിടുപൊടിയാക്കിയത്.

ഹാട്രിക്കിന് തൊട്ടടുത്തെത്തിയെങ്കിലും മൗറീഷ്യോയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി. ബ്ലാസ്റ്റേഴ്സിന്‍റെ ഹൃദയം തകര്‍ത്ത് ഒഡിഷക്കായി ആദ്യ ജയം സമ്മാനിച്ച മൗറീഷ്യോ ആണ് കളിയിലെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടത്. പെര്‍ഫെക്ട് 10 റേറ്റിംഗ് പോയന്‍റോടെയാണ് മൗറീഷ്യോ ഹീറോ ഓഫ് ദ് മാച്ചായത് എന്നത് തന്നെ അദ്ദേഹത്തിന്‍റെ മികവിന്‍റെ അടയാളമായി.

An unstoppable force on the pitch tonight 🤯 👏 pic.twitter.com/HUg36jFnfE

— Indian Super League (@IndSuperLeague)

2010ല്‍ ബ്രസീലിലെ ഫ്ലെമെംഗോ ക്ലബ്ബിലൂടെയാണ് മൗറീഷ്യോ സീനിയര്‍ തലത്തില്‍ ശ്രദ്ധേയനയാത്. ഫ്ലെമംഗോയില്‍ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്കൊപ്പവും മൗറീഷ്യോ പന്തുതട്ടിയിട്ടുണ്ട്. പിന്നീട് ബ്രസീലിലെ സ്പോര്‍ട്ട് ക്ലബ്ബ്, റെസിഫെ, ബ്രാഗന്‍റിനോ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി മൗറീഷ്യോ കളിച്ചു.

2011ല്‍ തെക്കേ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ച ബ്രസീലിന്‍റെ അണ്ടര്‍ 20 ടീമില്‍ യൂറോപ്യന്‍ ഫുട്ബോളിലെ ഇന്നത്തെ സൂപ്പര്‍ താരങ്ങളായ ഫിലിപ്പെ കുട്ടീഞ്ഞോ, നെയ്മര്‍, കാസിമറോ, ഓസ്കാര്‍, ഫിലിപ്പെ ആന്‍ഡേഴ്സണ്‍, റോബര്‍ട്ട് ഫിര്‍മിനോ എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ടൂര്‍ണമെന്‍റില്‍ ചിലിക്കെതിരെയും കൊളംബിയക്കെതിരെയും മൗറീഷ്യോ ഗോളടിക്കുകയും ചെയ്തു.

And the man who powered to the three points takes home the Hero of the Match! 👏 pic.twitter.com/yccLWEvdG6

— Indian Super League (@IndSuperLeague)

ബ്രസീലിന് പുറത്ത് ദക്ഷിണ കൊറിയയിലും സൗദിയിലും പോര്‍ച്ചുഗലിലും റഷ്യയിലും ചൈനീസ് ലീഗിലും മൗറീഷ്യോ പന്തു തട്ടി. ബ്രസീലിലെ സിഎല് അലോഗോവാനോയില്‍ നിന്ന് ഈ സീസണിലാണ് 29കാരനായ മൗറീഷ്യോ ഐഎസ്എല്ലില്‍ ഒഡിഷയുടെ കുപ്പായത്തിലെത്തിയത്. അതിവേഗവും മികച്ച ശാരീരികക്ഷമതയും ക്ലിനിക്കല്‍ ഫിനിഷിംഗും കൈമുതലായ മൗറീഷ്യോ ദ്രോഗ്ബ രണ്ടാമനെന്നാണ് അറിയപ്പെടുന്നത്.

Powered By

click me!