ഐഎസ്എല്‍: എടികെയെ സമനിലയില്‍ പൂട്ടി ചെന്നൈയിന്‍

Published : Dec 29, 2020, 09:46 PM IST
ഐഎസ്എല്‍: എടികെയെ സമനിലയില്‍ പൂട്ടി ചെന്നൈയിന്‍

Synopsis

ഇരുട ടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതും മത്സരത്തിന്‍റെ ആവേശം കെടുത്തി. സമനിലയോടെ എടികെ 17 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ എട്ട് കളികളില്‍ 10 പോയന്‍റുമായി ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്.

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനത്തുള്ള എ ടി കെ മോഹന്‍ ബഗാനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്‌സി. പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ചെന്നൈയിനായിരുന്നെങ്കില്‍ വിജയഗോള്‍ മാത്രം നേടാന്‍ അവര്‍ക്കായില്ല.

ചെന്നൈയിന്‍ പ്രതിരോധത്തിന് ഊന്നല്‍ കൊടുത്തപ്പോള്‍ കൂടുതല്‍ ആക്രമണവും ചെന്നൈയിനിന്‍റെ ഭാഗത്തുനിന്നാണ് വന്നത്. ലക്ഷ്യത്തിലേക്ക് ഒരു തവണ മാത്രമാണ് എടി‌കെ ലക്ഷ്യം വെച്ചത്. ലഭിച്ച അവസരങ്ങള്‍ നഷ്ടമാക്കിയ എടികെയു റോയ് കൃഷ്ണ നിറം മങ്ങിയതും ബഗാന് തിരിച്ചടിയായി. എ ടി കെ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടചാര്യയുടെ മിന്നും സേവുകളാണ് ചെന്നൈയിനിന്‍റെ വിജയം തടഞ്ഞത്.

ഇരുട ടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതും മത്സരത്തിന്‍റെ ആവേശം കെടുത്തി. സമനിലയോടെ എടികെ 17 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ എട്ട് കളികളില്‍ 10 പോയന്‍റുമായി ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്.

അഞ്ച് പ്രതിരോധനിര താരങ്ങളെ അണിനിരത്തിയാണ് എ ടി കെ ചെന്നൈയിന്‍റെ ആക്രമണങ്ങളെ പ്രതിരോധിച്ചത്. അവസാന 10 മിനിറ്റ് മാത്രമാണ് വിജയഗോളിനായി എ ടി കെ കാര്യമായ ശ്രമം നടത്തിയത്. 86-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഹെഡ്ഡര്‍ ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാലിനെയും കടന്നുപോയെങ്കിലും ഗോളായില്ല. ഇഞ്ചുറി ടൈമില്‍ ചെന്നൈയിനിന്‍റെ ഫതുല്ലോയുടെ ഫ്രീ ക്രിക്ക് ക്രോസ് ബാറിനെ ഉരുമ്മി കടന്നുപോയി.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി