ഗോവയുടെ ഡബിള്‍ ഡോസ്; മെന്‍ഡോസ കളിയിലെ താരം

Published : Dec 23, 2020, 10:05 PM IST
ഗോവയുടെ ഡബിള്‍ ഡോസ്; മെന്‍ഡോസ കളിയിലെ താരം

Synopsis

മത്സരത്തിലല്‍ ഗോളടിച്ചത് അംഗൂളോ ആയിരുന്നെങ്കിലും ഗോവയുടെ ആക്രമണങ്ങള്‍ വിരിഞ്ഞത് മെന്‍ഡോസയുടെ തലയിലായിരുന്നു.

പനജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ കീഴടക്കി എഫ്‌സി ഗോവ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ കളിയിലെ താരമായത് ജോര്‍ജെ ഓര്‍ത്തിസ് മെന്‍ഡോസ. മത്സരത്തിലല്‍ ഗോളടിച്ചത് അംഗൂളോ ആയിരുന്നെങ്കിലും ഗോവയുടെ ആക്രമണങ്ങള്‍ വിരിഞ്ഞത് മെന്‍ഡോസയുടെ തലയിലായിരുന്നു. ജംഷഡ്പൂരിനെതിരെ മെന്‍ഡോസ പുറത്തെടുത്ത കളിമികവിനാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചത്. മത്സരത്തില്‍ 7.74 റേറ്റിംഗ് പോയന്‍റോടെയാണ് മെന്‍ഡോസ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്പാനിഷ് വമ്പന്‍മാരായ അതലറ്റിക്കോ മാഡ്രിഡിന്‍റെ ബി ടീമില്‍ പന്ത് തട്ടിയിട്ടുളള താരമാണ് മെന്‍ഡോസ. സ്പാനിഷ് സെഗുണ്ട ബി ഡിവിഷനില്‍ കളിക്കുന്ന ബലാറസില്‍ നിന്നാണ് മെന്‍ഡോസ എഫ്‌സി ഗോവയിലെത്തിയത്. ബലാറസില്‍ കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങള്‍ കളിച്ച മെന്‍ഡോസ എട്ട് ഗോളും സ്വന്തമാക്കിയിരുന്നു.

2018 സീസണിലാണ് മെന്‍ഡോസ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ബി ടീമില്‍ കളിച്ചത്. 19 മത്സരങ്ങള്‍ അത്‌ലറ്റിക്കോയ്ക്കായി ബൂട്ടണിഞ്ഞ മെന്‍ഡോസ മൂന്ന് ഗോളും സ്വന്തമാക്കി. അത്‌ലറ്റിക്കോയെ കൂടാതെ നിരവധി സ്പാനിഷ് ക്ലബുകളില്‍ മെന്‍ഡോസ പന്ത് തട്ടിയിട്ടുണ്ട്.

സീസണ് മുമ്പ് മെന്‍ഡോസയെ ടീമിലെത്തിക്കാനായി മുംബൈ സിറ്റി എഫ്‌സിയും ശ്രമിച്ചിരുന്നു. എന്നാല്‍ എഫ്‌സി ഗോവ തിരഞ്ഞെടുക്കാനാണ് മെന്‍ഡോസ താല്‍പര്യം പ്രകടിപ്പിച്ചത്.

Powerd BY

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി