ജംഷഡ്പൂര്‍ മധ്യനിരയുടെ കരുത്ത്, സൈമിന്‍ലെന്‍ ദംഗല്‍ കളിയിലെ താരം

Published : Feb 01, 2021, 10:12 PM IST
ജംഷഡ്പൂര്‍ മധ്യനിരയുടെ കരുത്ത്, സൈമിന്‍ലെന്‍ ദംഗല്‍ കളിയിലെ താരം

Synopsis

സീസണില്‍ ജംഷഡ്പൂര്‍ നിരയില്‍ വൈകിയെത്തിയ താരമാണ് ദംഗല്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് എഫ്‌സി ഗോവയില്‍ നിന്നാണ് ദംഗല്‍ വായ്പയായി ജംഷഡ്പൂരിനൊപ്പമെത്തുന്നത്.

മഡ്ഗാവ്: ഐഎസ്എല്ലില്‍ വിജയങ്ങളില്ലാതെ അഞ്ച് മത്സരങ്ങള്‍ക്കുശേഷം ജംഷഡ്പൂര്‍ എഫ്‌സി ഒഡീഷക്കെതിരെ ജയവുമായി ഗ്രൗണ്ട് വിട്ടപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമായ സൈമിന്‍ലെന്‍ ദംഗല്‍. മത്സരത്തില്‍ 90 മിനിറ്റും ജംഷഡ്പൂരിനായി കളം നിറഞ്ഞു കളിച്ച ദംഗല്‍ 37 പാസുകളും 55 ടച്ചുകളുമായാണ് ഹീറോ ഓഫ് ദ മാച്ചായത്. ഒരു തവണ ദംഗല്‍ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കുകയും ചെയ്തു. മത്സരത്തില്‍ 8.23 റേറ്റിംഗ് പോയന്‍റ് നേടിയാണ് ദംഗല്‍ കളിയിലെ താരമായത്.

സീസണില്‍ ജംഷഡ്പൂര്‍ നിരയില്‍ വൈകിയെത്തിയ താരമാണ് ദംഗല്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് എഫ്‌സി ഗോവയില്‍ നിന്നാണ് ദംഗല്‍ വായ്പയായി ജംഷഡ്പൂരിനൊപ്പമെത്തുന്നത്. 2019-2020 ഐഎസ്എല്‍ സീസണില്‍ എഫ് സി ഗോവയെ പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ദംഗല്‍ ഐ ലീഗിലും ഫെഡറേഷന്‍ കപ്പിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഈസ്റ്റ് ബംഗാളിനും ബെംഗലൂരു എഫ്‌സിക്കും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനും ഷില്ലോംഗ് ലാജോംഗിനും, എഫ് സി ഗോവക്കുമെല്ലാം പന്തുതട്ടിയിട്ടുള്ള താരമാണ് മണിപ്പൂരില്‍ നിന്നുള്ള ഈ 27കാരന്‍. ഐഎസ്എല്ലില്‍ ഹാട്രിക്ക് നേടിയിട്ടുള്ള നാല് ഇന്ത്യന്‍ താരങ്ങളിലൊരാളും കൂട്ടുകാര്‍ സ്നേഹത്തോടെ ലെന്‍ എന്ന് വിളിക്കുന്ന ദംഗലാണ്.

Powered By

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി