ISL 2021 : കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യജയം; തകര്‍ത്തത് ഒഡീഷ എഫ്‌സിയെ

By Web TeamFirst Published Dec 5, 2021, 9:54 PM IST
Highlights

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് മൂന്നും ഗോളും പിറന്നത്. അല്‍വാരോ വാസ്‌ക്വെസ്, കെ പ്രശാന്ത് എന്നിവരാണ് ഗോള്‍ നേടിയത്. നിഖില്‍ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയുടെ ഏകഗോള്‍ നേടിയത്. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021 ) കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) ആദ്യജയം. ഒഡീഷ എഫ്‌സിയെ (Odisha FC) ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് (Manjappada) തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് മൂന്നും ഗോളും പിറന്നത്. അല്‍വാരോ വാസ്‌ക്വെസ്, കെ പ്രശാന്ത് എന്നിവരാണ് ഗോള്‍ നേടിയത്. നിഖില്‍ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയുടെ ഏകഗോള്‍ നേടിയത്. 

ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളില്‍ അഞ്ച്  പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഒഡീഷ മൂന്നാം സ്ഥാനത്താണ്. മത്സരം നന്നാകെ നോക്കിയാല്‍ ആധിപത്യം ഒഡീഷക്കായിരുന്നു മുന്‍തൂക്കം. 

18 ഷോട്ടുകളാണ് ഒഡീഷ താരങ്ങളുതിര്‍ത്തത്. ഇതില്‍ ആറെണ്ണം ഗോള്‍ കീപ്പറെ പരീക്ഷിച്ചു. ഒന്ന് ഗോള്‍വര കടന്നു. ബ്ലാസ്റ്റേഴ്‌സ് എട്ട് ഷോട്ടുകളാണുതിര്‍ത്തത്. ഇതില്‍ അഞ്ചെണ്ണം പോസ്റ്റിലേക്ക് വന്നു. ഇതില്‍ രണ്ടെണ്ണം ഗോല്‍ നേടുകയും ചെയ്തു. 62-ാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോള്‍. അഡ്രിയാന്‍ ലൂണയുടെ സഹായത്തിലായിരുന്നു ആദ്യ ഗോള്‍. 

ലൂണയുടെ പാസ് ഓടിയെടുത്ത വാസ്‌ക്വെസ് ഗോള്‍കീപ്പറെ അനായാസം കീഴ്‌പ്പെടുത്തി. 86 -ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. പ്രശാന്താണ് കേരള ബ്ലാാറ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്. ലൂണ തന്നെയാണ് ഇത്തവണയും ഗോളിന് സഹായമൊരുക്കിയത്. ഇഞ്ചുറി സമയത്താണ് ഒഡീഷ ഒരു ഗോള്‍ തിരിച്ചടിച്ചത്. എന്നാല്‍ മറ്റൊരു ഗോള്‍ കൂടി തിരിച്ചടിക്കാന്‍ ഒഡീഷക്കായില്ല.

click me!