ISL : ചെന്നൈയില്‍ എഫ്‌സിയെ തകര്‍ത്തു, ബംഗളൂരു എഫ്‌സിക്ക് രണ്ടാം ജയം; കേരള ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും

By Web TeamFirst Published Dec 30, 2021, 10:12 PM IST
Highlights

ചെന്നൈയാണ് ഗോളടിച്ച് തുടങ്ങിയതെങ്കിലും വിജയം ബംഗളൂരുവിനൊപ്പം നിന്നു. ജയത്തോടെ ബംഗളൂരു ഒമ്പതാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണ് അവര്‍ക്കുള്ളത്. എട്ട് മത്സരങ്ങളില്‍ 11 പോയിന്റുള്ള ചെന്നൈ ആറാം സ്ഥാനത്താണ്.
 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) ബംഗളൂരു എഫ്‌സിക്ക് (Bengaluru FC) രണ്ടാംജയം. ചെന്നൈയിന്‍ എഫ്‌സിയെ (Chennayin FC) രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗളൂരു തോല്‍പ്പിച്ചത്. ചെന്നൈയാണ് ഗോളടിച്ച് തുടങ്ങിയതെങ്കിലും വിജയം ബംഗളൂരുവിനൊപ്പം നിന്നു. ജയത്തോടെ ബംഗളൂരു ഒമ്പതാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണ് അവര്‍ക്കുള്ളത്. എട്ട് മത്സരങ്ങളില്‍ 11 പോയിന്റുള്ള ചെന്നൈ ആറാം സ്ഥാനത്താണ്.

നാലാം മിനിറ്റില്‍ മിര്‍ലന്‍ മുര്‍സേവിലൂടെ ചെന്നൈയിന്‍ മുന്നിലെത്തി. എന്നാല്‍ പതിയെ താളം കണ്ടെത്തിയ ബംഗളൂരു 38-ാം മിനിറ്റില്‍ ക്ലീറ്റണ്‍ സില്‍വയുടെ പെനാല്‍റ്റിയാണ് ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. 43-ാം മിനിറ്റില്‍ അലന്‍ കോസ്റ്റ ബംഗളൂരുവിനെ ലീഡ് സമ്മാനിച്ചു. ആദ്യ പകുതി ഇതേ സ്‌കോറില്‍ അവസാനിച്ചു.

എന്നാല്‍ രണ്ടാംപകുതി ആരംഭിച്ച നാല് മിനിറ്റുകള്‍ക്കകം ചെന്നൈ ഒപ്പമെത്തി. റഹീം അലിയാണ് ചെന്നൈയെ ഒപ്പമെത്തിച്ചത്. പിന്നീട് ബംഗളരൂവിന്റെ അഴിഞ്ഞാട്ടമായിരുന്നു. 70-ാം മിനിറ്റില്‍ ഉദാന്ത സിംഗിലൂടെ ബംഗളൂരു ലീഡെടുത്തു. ഫാറൂഖ് ഭട്ടായിരുന്നു ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

നാല് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ബംഗളൂരുവിന്റെ ഗോള്‍. ഇത്തവണ പ്രതിക് ചൗധരിയാണ് ഗോള്‍ കണ്ടെത്തിയത്. അവസാന 15 മിനിറ്റുകളില്‍ ചെന്നൈ കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ ബംഗളൂരു പ്രതിരോധം ശക്തമാക്കിയതോടെ ഗോള്‍ വിട്ടുനിന്നു.

നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ്- എഫ്‌സി ഗോവ മത്സരമാണ്. വലിജ മാര്‍ജിനില്‍ ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാമതെത്താനുള്ള അവസരമുണ്ട്. നിലവില്‍ എട്ട് മത്സരങ്ങളില്‍ 13 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇത്രയും മത്സരങ്ങൡ എട്ട് പോയിന്റുള്ള ഗോവ ഒമ്പതാം സ്ഥാനത്താണ്.

click me!