Latest Videos

ISL 2021-22 : സുനില്‍ ഛേത്രിയുടെ റെക്കോര്‍ഡിനിടയിലും ബംഗളൂരുവിന് തോല്‍വി; ഹൈദരാബാദ് കുതിക്കുന്നു

By Web TeamFirst Published Feb 11, 2022, 9:40 PM IST
Highlights

ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹൈദരാബാദ് ജയിച്ചുകയറിയത്. ഹാവിയര്‍ സിവേറിയോ, ജാവോ വിക്റ്റര്‍ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്റെ ഏക ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ബംഗളൂരു എഫ്‌സിക്കെതിരായ (Bengaluru FC) മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്ക് (Hyderabad FC) ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹൈദരാബാദ് ജയിച്ചുകയറിയത്. ഹാവിയര്‍ സിവേറിയോ, ജാവോ വിക്റ്റര്‍ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്റെ ഏക ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു.

ഹൈദരാബാദിന് തന്നെയായിരുന്നു മത്സരത്തില്‍ മൂന്‍തൂക്കം. കളിഗതിക്കനുസരിച്ച് ആദ്യ പാതിയില്‍ അവര്‍ രണ്ട് ഗോള്‍ നേടുകയും ചെയ്തു. 16-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 30-ാം മിനിറ്റില്‍ അവരുടെ രണ്ടാം ഗോളും പിറന്നു. ആദ്യ പകുതി അങ്ങനെ അവസാനിച്ചു. തിരിച്ചടിക്കാനുള്ള ബാംഗ്ലൂരിന്റെ ശ്രമങ്ങളെല്ലാം ഹൈദരാബാദ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ 87-ാം മിനിറ്റില്‍ ഛേത്രിയിലൂടെ ബംഗളൂരു ഒരു ഗോള്‍ തിരിച്ചടിച്ചു. 

ഐഎസ്എല്ലില്‍ ഛേത്രിയുടെ  50-ാം ഗോളായിരുന്നു അത്. ഇതോടെ ഐഎസ്എല്ലില്‍ 50 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവാനം ഛേത്രിക്ക് സാധിച്ചു. എന്നാല്‍ ഒരു ഗോളും കൂടി തിരിച്ചടിക്കാന്‍ ബംഗളൂരുവിന് സാധിച്ചില്ല. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഹൈദരബാദിന് 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള. ബംഗളൂരു 16 മത്സരങ്ങളില്‍ 23 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. 

ബിഎഫ്‌സിയുടെ തോല്‍വി കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗുണം ചെയ്തു. നിലവില്‍ ബംഗളൂരുവിനൊപ്പം ബ്ലാസ്റ്റേഴ്‌സിനും എടികെ മോഹന്‍ ബഗാനും 23 പോയിന്റുകളാണുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മത്സരം കുറവാണ് കളിച്ചത്. മോഹന്‍ ബഗാന്‍ 13 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. നാളെ മോഹന്‍ ബഗാന്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും.

click me!