Kerala Blasters : കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പരിക്ക് വില്ലനാകുന്നു; സൂപ്പര്‍താരം രണ്ടാഴ്ച്ച പുറത്ത്

Published : Dec 17, 2021, 11:03 PM IST
Kerala Blasters : കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പരിക്ക് വില്ലനാകുന്നു; സൂപ്പര്‍താരം രണ്ടാഴ്ച്ച പുറത്ത്

Synopsis

 പ്രതിരോധതാരം എനെസ് സിപോവിച്ചിനും പരിക്കേറ്റതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശങ്ക. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.    

ഫറ്റോര്‍ഡ: പ്രധാന താരങ്ങളുടെ പരിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിന് (Kerala Blasters) വില്ലനാകുന്നു. പരിക്ക് കാരണം കെ പി രാഹുല്‍ (KP Rahul), ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് എന്നിവരെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായിരുന്നു. ഇപ്പോള്‍ പ്രതിരോധതാരം എനെസ് സിപോവിച്ചിനും പരിക്കേറ്റതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശങ്ക. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.  

താരത്തിന്റെ പേശിക്കാണ് പരിക്കേല്‍ക്കുന്നത്. രണ്ട് ആഴ്ച്ചത്തോളം താരം കളത്തിന് പുറത്തായിരിക്കും. പരിക്ക് മാറി വേഗത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ലബും വ്യക്തമാക്കി. സിപോവിചിനെ അഭാവത്തില്‍ ആരാകും ലെസ്‌കോവിചിന് ഒപ്പം ഇറങ്ങുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഇതിനിടയിലും ആശ്വാസവാര്‍ത്ത ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തി. പ്രതിരോധതാരം ഹര്‍മന്‍ജോത് ഖബ്ര പരിക്ക് മാറി തിരികെയെത്തിയെന്നുള്ളതാണത്. താരം പരിശീലനത്തിനെത്തിയെന്നാണ് ക്ലബ് വ്യക്തമാക്കിയത്. പരിക്ക് കാരണം താരം അവസാന മത്സരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 

അടുത്ത മത്സരത്തില്‍ താരത്തിന് കളിക്കാനായേക്കും. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ആണ് ഖബ്രയ്ക്ക് പരിക്കേല്‍ക്കുന്നത്.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി