ഐഎസ്എല്‍ സെമി ഫൈനല്‍ ലൈനപ്പായി; എടികെ മോഹന്‍ ബഗാനെ തോല്‍പ്പിച്ച മുംബൈക്ക് ലീഗ് ഷീല്‍ഡ്

Published : Mar 01, 2021, 11:25 AM IST
ഐഎസ്എല്‍ സെമി ഫൈനല്‍ ലൈനപ്പായി; എടികെ മോഹന്‍ ബഗാനെ തോല്‍പ്പിച്ച മുംബൈക്ക് ലീഗ് ഷീല്‍ഡ്

Synopsis

ആദ്യ പാദ സെമി മാര്‍ച്ച് അഞ്ചിനും ആറിനും രണ്ടാംപാദ സെമി മാര്‍ച്ച് എട്ടിനും ഒന്‍പതിനും നടക്കും. മാര്‍ച്ച് പതിമൂന്നിനാണ് ഫൈനല്‍.  

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ സെമി ഫൈനല്‍ ലൈനപ്പായി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി സെമിയില്‍ നാലാം സ്ഥാനക്കാരായ ഗോവയെയും രണ്ടാം സ്ഥാനക്കാരും നിലവിലെ ചാംപ്യന്മാരുമായ എടികെ മോഹന്‍ ബഗാന്‍, മൂന്നാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും. ആദ്യ പാദ സെമി മാര്‍ച്ച് അഞ്ചിനും ആറിനും രണ്ടാംപാദ സെമി മാര്‍ച്ച് എട്ടിനും ഒന്‍പതിനും നടക്കും. മാര്‍ച്ച് പതിമൂന്നിനാണ് ഫൈനല്‍.

നേരത്തെ, ലീഗ് റൗണ്ടില്‍ കിരീടം മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയിരുന്നു. നിര്‍ണായകമായ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് മുംബൈ ലീഗ് റൗണ്ടില്‍ ജേതാക്കളായത്. മൊര്‍ത്താദ ഫാളിന്റെയും ബാര്‍ത്തലോമിയോ ഒഗ്ബചേയുടെയും ഗോളുകള്‍ക്കാണ് മുംബൈക്ക് ജയം സമ്മാനിച്ചത്. 

ഇരുടീമിനും 40 പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയിലാണ് മുംബൈയാണ് ഒന്നാമതെത്തിയത്. ഇതോടെ എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കും മുംബൈ യോഗ്യത നേടി. ഹൈദരാബാദിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ച് ഗോവ സെമി ഫൈനലില്‍ എത്തുന്ന നാലാമത്തെ ടീമായി.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി