കരുത്തരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍

By Web TeamFirst Published Jan 25, 2021, 11:01 PM IST
Highlights

മുംബൈക്കായി 21-ാം മിനിറ്റില്‍ ഒഗ്ബെച്ചയാണ് മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 76-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇസ്മാ ചെന്നൈയിന് വിലപ്പെട്ട സമനില നേടിക്കൊടുക്കുകയായിരുന്നു. 

പനജി: ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനക്കാരായി കുതിക്കുന്ന മുംബൈ സിറ്റി എഫ്‍സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്‍സി. പന്തടക്കവും കൂടുതല്‍ പാസുകളുമായി കളം നിറഞ്ഞത് മുംബൈയാണെങ്കിലും 76-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ചെന്നൈയിന് തുണയായത്. മുംബൈക്കായി 21-ാം മിനിറ്റില്‍ ഒഗ്ബെച്ചയാണ് മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്.

76-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇസ്മാ ചെന്നൈയിന് വിലപ്പെട്ട സമനില നേടിക്കൊടുക്കുകയായിരുന്നു. ചെന്നൈയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും പിന്നീട് സ്വതസിദ്ധമായ തങ്ങളുടെ ഗെയിം പുറത്തെടുത്തതോടെ മുംബൈ കളം പിടിച്ചു.

21-ാം മിനിറ്റില്‍ അതിന്‍റെ ഗുണവും മുംബൈയിക്ക് ലഭിച്ചു. ബിപിന്‍ സിംഗിന്‍റെ മികവില്‍ ലഭിച്ച  അവസരം ഒഗ്ബച്ചേ സുന്ദരമായി വലയിലാക്കി. 75-ാം മിനിറ്റില്‍ അഹമ്മദ് ജാഹൗയുടെ ഫൗളാണ് ചെന്നൈയിക്ക് രക്ഷയായ പെനാല്‍റ്റിക്ക് വഴി തെളിച്ചത്.

കിക്കെടുത്ത ഇസ്മയ്ക്ക് പിഴയ്ക്കാതിരുന്നപ്പോള്‍ ഒന്നാം സ്ഥാനക്കാരായ മുംബൈയെ സമനിലയില്‍ തളയ്ക്കാന്‍ ചെന്നൈയിന്‍ സാധിച്ചു. 13 മത്സരങ്ങളില്‍ നിന്ന് 30 പോയിന്‍റുമായി മുംബൈയാണ് ഒന്നാം സ്ഥാനത്ത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍ 15 പോയിന്‍റുകളുമായി അഞ്ചാം സ്ഥാനത്താണ്. 

click me!