ISL 2021-22 : കേരള ബ്ലാസ്റ്റേഴ്‌സിന് കടുത്ത നിരാശ; സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് വൈകും

Published : Feb 04, 2022, 09:24 AM IST
ISL 2021-22 : കേരള ബ്ലാസ്റ്റേഴ്‌സിന് കടുത്ത നിരാശ; സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് വൈകും

Synopsis

രാഹുല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള താരമെന്നും പരിശീലകന്‍ അഭിപ്രായപ്പെട്ടു. ഐഎസ്എല്ലിന്റെ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്.

മുംബൈ:  ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുളള (ISL 2021-22) കെ പി രാഹുലിന്റെ മടങ്ങിവരവ് വൈകും. രാഹുല്‍ (KP Rahul) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ടീമിനൊപ്പം ചേര്‍ന്നുള്ള പരിശീലനം തുടങ്ങിയിട്ടില്ലെന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic) പറഞ്ഞു. ഇപ്പോഴും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കൊപ്പമാണ് രാഹുല്‍ സമയം ചെലവഴിക്കുന്നതെന്നും വുകോമനോവിച്ച് പറഞ്ഞു.

രാഹുല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള താരമെന്നും പരിശീലകന്‍ അഭിപ്രായപ്പെട്ടു. ഐഎസ്എല്ലിന്റെ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. മുംബൈയില്‍ ചികിത്സയ്ക്ക് പോയ രാഹുല്‍, അടുത്തിടെ ഗോവയിലെ ബ്ലാസ്റ്റേഴ്‌സ് ബയോ ബബിളിലേക്ക് തിരിച്ചെത്തിയിരുന്നു.

അതേസമയം, ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. രാത്രി 7.30നാണ് മത്സരം. മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റഴ്‌സിനും ഏറ്റവും പിന്നിലായി പതിനൊന്നാമതുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ലക്ഷ്യം വിജയവഴിയില്‍ തിരിച്ചെത്തുകയെന്നത് മാത്രമാണ് ലക്ഷ്യം. 

12 കളിയില്‍ 20 പോയിന്റുള്ള എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്തും 13 കളിയില്‍ 19 പോയിന്റുളള മുംബൈ സിറ്റി ആറാം സ്ഥാനത്തുമാണ്.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി