സംസ്ഥാന ബജറ്റില്‍ മേല്‍ മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

Web Desk   | Asianet News
Published : Feb 10, 2020, 12:30 AM ISTUpdated : Feb 10, 2020, 01:08 AM IST
സംസ്ഥാന ബജറ്റില്‍ മേല്‍ മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

Synopsis

നിയമന നിയന്ത്രണത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. ബുധനാഴ്ച വരെയാണ് ചർച്ച. അധ്യാപക നിയമനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും, ജീവനക്കാരുടെ പുനർവിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തും.

സർക്കാർ നീക്കം വെറും തട്ടിപ്പാണെന്നും ജനദ്രോഹപരമാണെന്നുമാണ് പ്രതിപക്ഷ നിലപാട്. അതേസമയം പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും നിയമന നിയന്ത്രണത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചിട്ടില്ല; കടകംപള്ളി

PREV
click me!

Recommended Stories

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ
മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതി, ബജറ്റ് തുക ഇരട്ടിയാക്കി