സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള മികച്ച ബജറ്റ്: കാനം രാജേന്ദ്രന്‍

Published : Feb 07, 2020, 12:19 PM ISTUpdated : Feb 07, 2020, 12:25 PM IST
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള മികച്ച ബജറ്റ്: കാനം രാജേന്ദ്രന്‍

Synopsis

ഒരു ബജറ്റ് കൊണ്ട് മാത്രം വലിയ പദ്ധതികൾ പൂർത്തിയാക്കാനാകില്ല. അതു കൊണ്ടാണ് ചില കാര്യങ്ങൾ വീണ്ടും ഈ ബജറ്റില്‍ ആവർത്തിച്ചതെന്നും കാനം

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. ഒരു ബജറ്റ് കൊണ്ട് മാത്രം വലിയ പദ്ധതികൾ പൂർത്തിയാക്കാനാകില്ല. അതു കൊണ്ടാണ് ചില കാര്യങ്ങൾ വീണ്ടും ഈ ബജറ്റില്‍ ആവർത്തിച്ചതെന്നും കാനം പ്രതികരിച്ചു. പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ മോശമായത് സംസ്ഥാനത്തെും ബാധിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണവേളയില്‍ വ്യക്തമാക്കി. മോശം സാമ്പത്തികാവസ്ഥയില്‍ ആണ് ബജറ്റെന്നും ധനമന്ത്രി തുറന്നുസമ്മതിച്ചു.

 

 

 

PREV
click me!

Recommended Stories

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ
മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതി, ബജറ്റ് തുക ഇരട്ടിയാക്കി